Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

തകർന്ന കുടുംബത്തിൽ നിന്നുമാണ് ഞാൻ വന്നത്, പക്ഷേ വിവാഹത്തിൽ വിശ്വാസമുണ്ട്: മലൈക അറോറയുമായുള്ള ബന്ധത്തെ കുറിച്ച് അർജുൻ കപൂർ

അർജുൻ കപൂർ
, ശനി, 8 ജൂണ്‍ 2019 (08:42 IST)
മലൈക അറോറയുമായുള്ള അര്‍ജുന്‍ കപൂറിന്റെ പ്രണയം വിവാഹത്തിലെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ഗോസിപ്പുകളെ കുറിച്ച് ബോംബൈ ടൈംസുമായുള്ള അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍. ഞാനൊരു തകര്‍ന്ന കുടുംബത്തില്‍ നിന്നെത്തിയ വ്യക്തിയാണ്. എന്നാല്‍ എനിക്ക് വിവാഹത്തില്‍ വിശ്വാസമുണ്ട്.
 
ധാരാളം പേര്‍ വിവാഹിതരായി സന്തോഷത്തോടെ കഴിയുന്നത് ചുറ്റിലും കാണുന്നുമുണ്ട്. പക്ഷേ അതുകൊണ്ട് അത് വളരെ പെട്ടെന്ന് എടുത്തുചാടി ചെയ്യണം എന്നതൊന്നുമില്ല. കാര്യങ്ങള്‍ മനസ്സിലാക്കണം, ബന്ധത്തിന്റെ ഗുണദോഷങ്ങള്‍ അറിയണം അതിന് ശേഷം തീരുമാനത്തിലെത്തണം അതാണ് പക്വതയുള്ള രീതി എന്നെനിക്ക് തോന്നുന്നു. അര്‍ജുന്‍ പറഞ്ഞു.
 
44 കാരിയായ മലൈക 2016ല്‍ അര്‍ബാസ് ഖാനില്‍ നിന്നു വിവാഹമോചനം നേടിയിരുന്നു. കഴിഞ്ഞ മാസം നടന്ന ലാക്‌മേ ഫാഷന്‍ വീക്കില്‍ അര്‍ജുനും മലൈകയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നക്കാനും തൊടാനും ഒക്കെ ഏറ്റവും നല്ലതു സ്വന്തം അമ്മയുടെ പോക്കിളാകും‘- അശ്ലീല കമന്റിട്ട ഞരമ്പുരോഗിക്ക് മറുപടിയുമായി സാധിക