Abyanthara Kuttavali: ആസിഫ് അലിയുടെ 'ആഭ്യന്തര കുറ്റവാളി' ഒ.ടി.ടിയിലേക്ക്
ചിത്രം ഒക്ടോബർ 17-ന് ZEE5 ലൂടെ പ്രീമിയർ ചെയ്യും.
ആസിഫ് അലി കേന്ദ്ര കഥാപാത്രമായ സിനിമയാണ് ആഭ്യന്തര കുറ്റവാളി. തുളസി ഹരിദാസ്, ശ്രേയ രുക്മിണി എന്നിവരും ആസിഫിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സേതുനാഥ് പത്മകുമാർ ആദ്യമായി സംവിധാനം ചെയ്ത ആഭ്യന്തര കുറ്റവാളി ഒടിടിയിലേക്ക്. ചിത്രം ഒക്ടോബർ 17-ന് ZEE5 ലൂടെ പ്രീമിയർ ചെയ്യും.
ജഗദീഷ്, വിജയകുമാർ, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മഥൻ, സിദ്ധാർഥ് ഭരതൻ, ഹരിശ്രീ അശോകൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നു. നൈസാം സലാം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. കുടുംബജീവിതത്തിൽ തോറ്റു പോകുന്ന ചില പുരുഷന്മാരുടെ നേർക്കാഴ്ചയാണ് ചിത്രം പങ്കുവെക്കുന്നത്. തെറ്റുചെയ്യാതെ ശിക്ഷിക്കപ്പെടുന്ന ചില മനുഷ്യരുടെ കഥയാണ് ആഭ്യന്തര കുറ്റവാളി പറയുന്നത്.
ആസിഫ് അലിയുടെ ശക്തമായ പ്രകടനവും റിയലിസ്റ്റിക് സമീപനവും കൊണ്ട് ശ്രദ്ധേയമാണ് ആഭ്യന്തര കുറ്റവാളി. ഗാർഹിക പീഡന നിയമത്തിന്റെ മറുവശം അതിന്റെ ദുരുപയോഗം എന്ന വിഷയം ഇന്ന് സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെയ്ക്കുന്ന ഒന്നാണ്. ഈ വിഷയത്തെ റിയലിസ്റ്റിക് ആയി കോമഡിയുടെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് സേതുനാഥ് പത്മകുമാർ.