Webdunia - Bharat's app for daily news and videos

Install App

ഉദ്‌ഘാടനത്തിന് എത്താൻ വൈകിയെന്നാരോപിച്ച് വളഞ്ഞിട്ട് ആക്രമിച്ചു; നടി നൂറിൻ ഷെരീഫിന് മൂക്കിന് ഇടിയേറ്റു; മുഖം പൊത്തി കരഞ്ഞ് താരം; വീഡിയോ

വേദന കടിച്ചമർത്തിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയ ജനങ്ങളോട് നൂറിൻ സംസാരിച്ചത്.

തുമ്പി ഏബ്രഹാം
തിങ്കള്‍, 28 ഒക്‌ടോബര്‍ 2019 (11:27 IST)
മഞ്ചേരിയിൽ ഉദ്ഘാടന ചടങ്ങിനെത്തിയ നടി നൂറിൻ ഷെരീഫിന് നേരെ കൈയേറ്റ ശ്രമം. ഒരു ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. നൂറിൻ വൈകിയെത്തിയെന്നാരോപിച്ച് ജനം ബഹളം വച്ചു. ഇതിനിടെ ആരുടേയോ കൈ തട്ടി നൂറിന് മൂക്കിന് പരുക്കേറ്റു. വേദന കടിച്ചമർത്തിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയ ജനങ്ങളോട് നൂറിൻ സംസാരിച്ചത്. ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
 
ഉദ്ഘാടന ചടങ്ങിന് നൂറിൻ എത്തിയ ഉടൻ ആൾക്കൂട്ടം വാഹനത്തെ വളഞ്ഞു. ആൾക്കൂട്ട ബഹളത്തിനിടെയാണ് മൂക്കിന് ഇടി കിട്ടിയത്. ഇടിയുടെ ആഘാതത്തിൽ മൂക്കിന്റെ ഉൾവശത്ത് ചെറിയ ക്ഷതമുണ്ടായി. നൂറിൻ വേദിയിലെത്തിയതോടെ ജനക്കൂട്ടം ബഹളവും ശകാരവർഷവും ആരംഭിച്ചു. ബഹളം അനിയന്ത്രിതമായതോടെ നൂറിൻ തന്നെ മൈക്കെടുത്ത് സംസാരിക്കുകയായിരുന്നു.
 
ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വിതുമ്പിക്കൊണ്ടാണ് നൂറിൻ ജനങ്ങളോട് സംസാരിച്ചുതുടങ്ങിയത്. താൻ പറയുന്ന് കേൾക്കണമെന്നും കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കണമെന്നും നൂറിൻ ആവശ്യപ്പെട്ടു. താൻ വരുന്ന വഴിക്ക് ആരൊക്കെയോ മൂക്കിന് ഇടിച്ചുവെന്നും അതിന്റെ വേദന സഹിച്ചാണ് ഇവിടെ നിൽക്കുന്നതെന്നും നൂറിൻ പറഞ്ഞു. ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ടാണ് നൂറിൻ മടങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദോഹയിലെ ഇസ്രായേൽ ആക്രമണം, അപലപിച്ച് ഖത്തർ, പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് നെതന്യാഹു

പ്രവാസി നഴ്സുമാർക്ക് തിരിച്ചടി, പുതിയ നയം പ്രഖ്യാപിച്ച് ബഹ്റൈൻ

യുഎസ് വീസ നയത്തിൽ മാറ്റം, കാലതാമസം കൂടും , ഇന്ത്യക്കാർക്ക് തിരിച്ചടി

സമഗ്ര ശിക്ഷാ ഫണ്ട് കുടിശിക; പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ കേരള സര്‍ക്കാര്‍

നേപ്പാളിൽ സോഷ്യൽ മീഡിയ നിർത്തിയതോടെ ജെൻ സി ഇളകി, പാർലമെൻ്റിന് തീയിട്ട് പ്രതിഷേധക്കാർ, പ്രധാനമന്ത്രി രാജിവെച്ചു

അടുത്ത ലേഖനം
Show comments