Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമൃത മറ്റൊരു ജീവിതത്തിലേക്ക് കടന്നു എന്നറിഞ്ഞ രാത്രി ബാല ഉറങ്ങിയില്ല, എന്റെ കൂടാതെ ബാലയുടെ കൂടെ കഴിഞ്ഞ വേലക്കാരിയുടെ ബ്ലഡ് ഗ്രൂപ്പും ചോദിച്ചിരുന്നു; വീണ്ടും എലിസബത്ത്

അമൃത മറ്റൊരു ജീവിതത്തിലേക്ക് കടന്നു എന്നറിഞ്ഞ രാത്രി ബാല ഉറങ്ങിയില്ല, എന്റെ കൂടാതെ ബാലയുടെ കൂടെ കഴിഞ്ഞ വേലക്കാരിയുടെ ബ്ലഡ് ഗ്രൂപ്പും ചോദിച്ചിരുന്നു; വീണ്ടും എലിസബത്ത്

നിഹാരിക കെ.എസ്

, ശനി, 1 മാര്‍ച്ച് 2025 (09:58 IST)
ഓരോ ദിവസവും ഞെട്ടിപ്പിയ്ക്കുന്ന ഓരോ വെളിപ്പെടുത്തലുകലാണ് എലിസബത്ത് ഉയദയന്‍ നടന്‍ ബാലയ്ക്ക് എതിരെ പുറത്തുവിടുന്നത്. മാനസിക-ശാരീരിക പീഡനം മുതൽ മോൺസൺ മാവുങ്കൽ കേസിൽ ഇടപാടുണ്ടെന്ന ആരോപണം വരെ എലിസബത്ത് ഉന്നയിച്ചിരുന്നു.   ബാലയെ പിന്തുണയ്ക്കുന്ന കമന്റുകള്‍ക്ക് മറുപടി നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ എലിസബത്തിന്റെ ഓരോ വീഡിയോയും. അതിലൂടെ പറയുന്ന കാര്യങ്ങള്‍ കേരളത്തില്‍ വിവാദമായ പല കേസുകളിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തുവിട്ട വീഡിയോയില്‍ മിഷേല്‍ കൊലപാതകം പോലും പ്രതിപാതിക്കുന്നുണ്ട്.  
 
അമൃത സുരേഷ് മറ്റൊരു വിവാഹം ചെയ്തു എന്നറിഞ്ഞ രാത്രി ബാല ഉറങ്ങിയിരുന്നില്ല എന്നും, തന്നെയും വിളിച്ചിരുത്തി അവര്‍ക്കെതിരെ വീഡിയോ ചെയ്തു എന്നും എലിസബത്ത് വെളിപ്പെടുത്തുന്നുണ്ട്. വീഡിയോയില്‍ വന്നിരുന്നില്ല എങ്കില്‍, അതിന്റെ പേരില്‍ പ്രശ്‌നമാകും എന്നറിയാവുന്നത് കൊണ്ടാണ് ഉറക്കമളച്ചിരുന്ന് താനും വീഡിയോയില്‍ വന്നത് എന്ന് എലിസബത്ത് പറയുന്നു. ഏറ്റവും ഒടുവില്‍ പങ്കുവച്ച വീഡിയോയില്‍ എന്തുകൊണ്ട് തനിക്ക് മറ്റൊരാളില്‍ നിന്ന് കരള്‍ സ്വീകരിക്കേണ്ടി വന്നു, അത്രയും സ്‌നേഹിച്ച ആള്‍ തനിക്ക് കരള്‍ തന്നില്ല എന്ന് നിങ്ങള്‍ ചിന്തിക്കൂ എന്ന് ബാല പറയുന്നുണ്ട്. അതിനും എലിസബച്ച് വ്യക്തമായ മറുപടി നല്‍കുന്നുണ്ട്.
 
ഫേസ്ബുക്കിലൂടെ എട്ട് മാസത്തോളം പ്രണയിച്ചതിന് ശേഷമാണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞത്. അന്ന് എന്റെ ജീവിതത്തില്‍ പലതും സംഭവിച്ചിരുന്നു. അതൊക്കെയും ഞാന്‍ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. ദൈവമാണ് നിന്നെ എന്റെ ജീവിതത്തിലേക്ക് എത്തിച്ചത് എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ആശ്വാസ വാക്കുകളും പിന്തുണയും ഏതൊരു പെണ്ണിനെയും ആ സമയത്ത് പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. അതില്‍ തെറ്റുള്ളതായി എനിക്ക് തോന്നുന്നില്ല. പ്രണയിക്കുന്ന സമയത്ത് എന്റെ ബ്ലഡ് ഗ്രൂപ്പ് ടെസ്റ്റ് ചെയ്യിപ്പിച്ചിരുന്നു, ഒ പോസിറ്റീവ് ആണ് എന്നറിഞ്ഞപ്പോള്‍, ഓ നമുക്ക് രണ്ട് പേര്‍ക്കും ഒരേ ബ്ലഡ് ഗ്രൂപ്പാണെന്ന് പറയുകയും ചെയ്തു.
 
അതേ സമയം എന്നെ പ്രണയിക്കുന്ന സമയത്ത് തന്നെ മറ്റൊരു പെണ്ണിനൊപ്പമായിരുന്നു അയാളുടെ ജീവിതം. ചോദിച്ചപ്പോള്‍അത് വേലക്കാരിയാണെന്നാണ് പറഞ്ഞത്. അവരെ കൊണ്ടും ബ്ലഡ്ഡ് ഗ്രൂപ്പ് ടെസ്റ്റ് ചെയ്യിപ്പിച്ചിരുന്നു എന്ന് പിന്നീട് ഞാന്‍ അറിഞ്ഞു. അത് പോട്ടെ, അവരുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്തായാലും നാണം കെട്ടു. എന്റെ കാര്യത്തിലേക്ക് തന്നെ വരാം. എന്നിട്ടും എന്റെ കരള്‍ സ്വീകരിക്കാതെ, അത്രയധികം കാശ് കൊടുത്ത് ഒരാളുടെ കരള്‍ എന്തുകൊണ്ട് സ്വീകരിച്ചു, എന്തുകൊണ്ട് അവരുടെ ബന്ധുക്കള്‍ ആരും അതിന് തയ്യാറായില്ല എന്ന് നിങ്ങള്‍ തന്നെ ചിന്തിച്ചോളൂ.
 
ഞാന്‍ മെഡിസിന്‍ മാറ്റി കൊടുത്തു കൊല്ലാന്‍ ശ്രമിച്ചു എന്നൊക്കെ പറയുന്ന ആള്‍, ശസ്ത്രക്രിയയ്ക്ക് ശേഷവും മദ്യപിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല എന്ന് അവരുടെ അമ്മയോടും പെങ്ങളോടും പറഞ്ഞപ്പോള്‍, നീ തന്നെ വേണം, നിനക്കേ അവനെ മാറ്റിയെടുക്കാന്‍ കഴിയൂ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. പക്ഷേ അത് അവരുടെ അസുഖം മാറുന്നത് വരെ മുറിവുകള്‍ക്ക് മരുന്ന് വയ്ക്കാനുള്ള വേലക്കാരിയുടെ റോളിലാണ് എന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത്. അതിന്റെ തെളിവുകളും എന്റെ പക്കലുണ്ട്.
 
എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതി മിണ്ടാതിരുന്നതാണ് ഞാന്‍. നെഗറ്റീവ് കമന്റുകള്‍ വന്നാല്‍ അത് ഡിലീറ്റ് ചെയ്യുകയും സ്വയം ഹീല്‍ ചെയ്യുകയും ചയെ്തു. പക്ഷേ എന്റെ സ്വകാര്യ വീഡിയോ പങ്കുവയ്ക്കും, ഞാന്‍ കൊല്ലാന്‍ ശ്രമിച്ചു, എനിക്ക് കുട്ടികള്‍ ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞ് നിരന്തരം അപമാനിക്കുമ്പോള്‍ ഞാന്‍ എന്തിന് മിണ്ടാതിരിക്കണം. എന്റെ ജീവന് ആപത്ത് സംഭവിക്കും എന്നെനിക്ക് അറിയാം, പക്ഷേ ഇതൊക്കെയും പറയാതെ എനിക്ക് പോകാന്‍ സാധിക്കില്ല. ഇത് എന്റെ മരണമൊഴിയായി കണക്കാക്കണം എന്നാണ് എലിസബത്ത് പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കൊലപാതകങ്ങൾ ക്രൂര വിനോദമായി ആഘോഷിക്കപ്പെടുന്നു, പൈശാചികമായ രീതിയിൽ കൊല്ലുന്നു': പ്രേംകുമാർ