എന്നാലും എന്തൊരു തള്ളായിരുന്നു; 'ബറോസ്' റിലീസിനു പിന്നാലെ എയറില്‍ പോയി പൃഥ്വിരാജ്, കാരണം ഇതാണ്
ബറോസ് എന്ന സിനിമയുടെ തിരക്കഥയും മറ്റു കാര്യങ്ങളും പൂര്‍ണമായി വായിച്ച ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് തിയറ്ററുകളില്‍ അത്ര വലിയ ക്ലിക്കായില്ലെങ്കിലും സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുകയാണ്. ബറോസ് റിലീസിനു ശേഷം ശരിക്കും എയറില്‍ പോയത് നടന്‍ പൃഥ്വിരാജ് ആണ്. ബറോസിനെ കുറിച്ച് പൃഥ്വിരാജ് പണ്ട് നടത്തിയ പരാമര്‍ശമാണ് ഇപ്പോഴത്തെ ട്രോളുകള്‍ക്ക് കാരണം. തന്റെ സിനിമ കരിയറില്‍ ബറോസിന്റെ തിരക്കഥ പോലെയൊന്ന് താന്‍ കേട്ടിട്ടേയില്ല എന്നാണ് പൃഥ്വി പറയുന്നത്.
'ബറോസ് എന്ന സിനിമയുടെ തിരക്കഥയും മറ്റു കാര്യങ്ങളും പൂര്‍ണമായി വായിച്ച ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. ഈ സിനിമയുടെ ഭാഗമാകാന്‍ സാധിക്കുന്നത് തന്നെ വലിയ നേട്ടമായി കാണുന്ന ആളാണ് ഞാന്‍. ഈ സ്‌കില്ലുകളും കഴിവുകളും ഉള്ള ലാലേട്ടനേക്കാള്‍ കൊച്ചൊരു കുട്ടിയെ എനിക്ക് പരിചയമില്ല. ബറോസ് എന്ന സിനിമ സംവിധാനം ചെയ്യാന്‍ ലോകത്ത് തന്നെ ഏറ്റവും പറ്റിയ ആള്‍ ലാലേട്ടനാണ്. ഇതുപോലൊരു തിരക്കഥ ഞാന്‍ എന്റെ സിനിമ ജീവിതത്തില്‍ വായിച്ചിട്ടില്ല,' എന്നാണ് പൃഥ്വിരാജ് പറയുന്നത്.
നേരത്തെ ബറോസ് സിനിമയുടെ ഭാഗമായിരുന്നു പൃഥ്വിരാജ്. ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ബറോസ് ചിത്രീകരണം നീണ്ടതോടെ പൃഥ്വിരാജ് ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറുകയായിരുന്നു. ആടുജീവിതം സിനിമയുടെ തിരക്കുകള്‍ കാരണമാണ് ബറോസില്‍ നിന്ന് പിന്മാറേണ്ടി വന്നതെന്ന് പിന്നീട് ഒരു അഭിമുഖത്തില്‍ പൃഥ്വി വെളിപ്പെടുത്തിയിരുന്നു. അതേസമയം കെട്ടുറപ്പില്ലാത്ത തിരക്കഥയാണ് ബറോസിന്റെ ഏറ്റവും വലിയ പോരായ്മയെന്ന് വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പൃഥ്വി ബറോസിന്റെ തിരക്കഥയെ പുകഴ്ത്തി സംസാരിച്ച വീഡിയോ വൈറലായിരിക്കുന്നത്.