വെറും അഞ്ച് ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ 50 കോടിയും കടന്ന് മുന്നേറുകയാണ് ഉണ്ണി മുകുന്ദന്റെ മാർക്കോ. ഹിന്ദിയിലും സിനിമ ചര്‍ച്ചയാകുന്നുണ്ട്. ഹിന്ദിയില്‍ 140 ഷോകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമയായി എത്തിയ ചിത്രം, മലയാളത്തില്‍ ഇന്നേ വരെ എത്തിയ ഒരു സിനിമയ്ക്കും നല്‍കാനാവാത്ത എക്‌സ്പീരിയന്‍സ് ആണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.
ഇതിനിടെ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ ഹനീഫ് അദേനി. മാര്‍ക്കോ 2 തീര്‍ച്ചയായും ഉണ്ടാകും. പക്ഷേ ഉടനേ ഇല്ല. ഇപ്പോള്‍ കിട്ടിയ പ്രേക്ഷക സ്വീകാര്യത അനുസരിച്ച് വലിയൊരു ക്യാന്‍വാസില്‍ വലിയൊരു സിനിമയായി വലിയ വയലന്‍സോടെ വരും എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹനീഫ് അദേനി വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ ഉണ്ണി മുകുന്ദനും ഇക്കാര്യം പറഞ്ഞിരുന്നു. മാർക്കോ രണ്ടാം ഭാഗം വരുമെന്ന്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് മാര്‍ക്കോ നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണമായ വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി മാര്‍ക്കോ 5 ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്.