Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

ബേസിൽ യൂണിവേഴ്‌സിൽ പുതിയ അഡ്മിഷൻ; ഇത്തവണ 'മെഗാ' ടിക്കറ്റ്, കൈ കൊടുത്ത് ചമ്മി മമ്മൂട്ടിയും! (വീഡിയോ)

Basil Universe: Trolls against Mammootty

നിഹാരിക കെ എസ്

, ചൊവ്വ, 17 ഡിസം‌ബര്‍ 2024 (10:10 IST)
ഒരു കൈ കൊടുക്കാന്‍ പോയതിന്റെ ട്രോളുകള്‍ ബേസില്‍ ജോസഫിനെ ഇപ്പോഴും വിട്ട് പോയിട്ടില്ല. അബദ്ധങ്ങളുടെ തുടക്കം ടോവിനോ തോമസ് ആയിരുന്നുവെങ്കിലും കൈകൊടുക്കൽ യൂണിവേഴ്‌സിന് തുടക്കമിട്ടത് ബേസിൽ ജോസഫ് ആണ്. പിന്നാലെ, സുരാജ് വെഞ്ഞാറമൂട്, ബോളിവുഡ് താരം അക്ഷയ് കുമാർ, രമ്യ നമ്പീശൻ എന്നിവരും കൈ കൊടുക്കാൻ പോയി ചമ്മിയിരുന്നു. ഈ ലിസ്റ്റിൽ പുതിയ അഡ്മിഷൻ. മെഗാ അഡ്മിഷൻ ആണ് ഇത്തവണ. മമ്മൂട്ടിയാണ് പുതിയ ആൾ.
 
അക്ഷയ് കുമാറിനെ പറ്റിച്ചത് മോഹൻലാൽ ആണെങ്കിൽ, ഇവിടെ മമ്മൂട്ടിയെ പറ്റിച്ചത് ഒരു ചെറിയ കുട്ടിയാണ്. കുട്ടിയെ കണ്ടപ്പോൾ മമ്മൂട്ടി ഷേക്ക്ഹാൻഡ്  നൽകാൻ കൈ നീട്ടി. എന്നാല്‍ കുട്ടി, താരത്തിന് കൈ കൊടുക്കാതെ അടുത്ത് നിന്നിരുന്ന ഇക്കോവാസ് ഇന്ത്യന്‍ ട്രേഡ് കമ്മിഷണറും പ്രമുഖ മലയാളി വ്യവസായിയുമായ സി.പി സാലിഹിന് ഷേക്ക്ഹാൻഡ് നൽകി.

ചുറ്റിനുമുള്ളവർ കുട്ടിയെ കൊണ്ട് പിന്നീട് മമ്മൂട്ടിക്ക് ഷെയ്ക്ക് ഹാൻഡ് നൽകുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംവിധായകന്‍ മഹേഷ് നാരായണന്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവരെയും വീഡിയോയില്‍ കാണാം. നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. ടൊവിക്കും ബേസിലിനും ഇത് ആഘോഷരാവ്. അവരുടെ യൂണിവേഴ്‌സില്‍ മമ്മൂക്കയും, അങ്ങനെ മമ്മൂക്കയും കൈ കൊടുക്കല്‍ ക്ലബ്ബിലെത്തി എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
 
ഇതേ അബദ്ധം നടന്‍ സുരാജ് വെഞ്ഞാറമൂടിനും സംഭവിച്ചിരുന്നു. ഈ ക്ലബ്ബിലേക്ക് അടുത്തിടെയാണ് അക്ഷയ് കുമാർ എത്തിയത്. ബറോസിന്റെ ചടങ്ങിൽ അതിഥിയായി എത്തിയ അക്ഷയ് കുമാർ, മോഹൻലാലിനെ സ്റ്റേജിലേക്ക് കയറാൻ കൈ നൽകിയിരുന്നു. എന്നാൽ, മോഹൻലാൽ ഇത് കണ്ടില്ല. അക്ഷയ് കുമാർ ചിരിക്കുന്നതിന്റെ വീഡിയോ വൈറലാവുകയും ചെയ്തു.
 
ഈ ലിസ്റ്റിൽ കഴിഞ്ഞ ദിവസം അഡ്മിഷൻ എടുത്തത് നടി രമ്യ നമ്പീശൻ ആണ്. ലിസ്റ്റിൽ ആദ്യത്തെ സ്ത്രീ മത്സരാർത്ഥിയാണ് ഇവർ എന്നാണ് സോഷ്യൽ മീഡിയയുടെ ട്രോൾ. ഭാവനയും രമ്യ നമ്പീശനും പങ്കെടുത്ത ഒരു പരിപാടിയില്‍ നിന്നുള്ള വീഡിയോയാണ് വൈറലായത്. കൈ കൊടുക്കാന്‍ ശ്രമിക്കുന്ന രമ്യയെ അത് കാണാതെ പോവുന്ന ഒരു ക്രിക്കറ്റ് പ്ലെയറുമാണ് വീഡിയോയില്‍. നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് അത് തന്നെ... ബേസിൽ ശാപം...; അക്ഷയ് കുമാറിന് പിന്നാലെ രമ്യ നമ്പീശനും, 'കൈ കൊടുക്കല്‍' ട്രോള്‍ വീണ്ടും