Bazooka Day 1 Box Office Collection: ശരാശരി അഭിപ്രായങ്ങള്‍ക്കിടയിലും ആദ്യദിനം പിടിച്ചുനിന്നു; കളക്ഷന്‍ അറിയാം
ആദ്യദിനം 48.53 ശതമാനം ഒക്യുപ്പെന്‍സിയിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്
Bazooka Day 1 Box Office Collection: ആദ്യ ദിനത്തിലെ ശരാശരി അഭിപ്രായങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസില്‍ പിടിച്ചുനിന്ന് മമ്മൂട്ടി ചിത്രം ബസൂക്ക. സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ബസൂക്കയുടെ ആദ്യദിന നെറ്റ് കളക്ഷന്‍ മൂന്നര കോടിക്ക് അടുത്താണ്.
ആദ്യദിനം 48.53 ശതമാനം ഒക്യുപ്പെന്‍സിയിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. രാത്രിയിലെ ഷോകള്‍ക്ക് മാത്രം 61.66 ശതമാനം ഒക്യുപ്പെന്‍സി ലഭിച്ചു. ബസൂക്കയുടെ ആദ്യദിന വേള്‍ഡ് വൈഡ് കളക്ഷന്‍ എട്ട് കോടിക്ക് അടുത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യദിനം കേരളത്തില്‍ മാത്രം 125 തേര്‍ഡ് ഷോകള്‍ ഉണ്ടായിരുന്നു.
മമ്മൂട്ടിയുടെ പ്രകടനമാണ് ബസൂക്കയെ ബോക്‌സ്ഓഫീസില്‍ വീഴാതെ പിടിച്ചുനിര്‍ത്തിയത്. നവാഗതനായ ഡീനോ ഡെന്നീസ് ഒരുക്കിയ 'ബസൂക്ക' സാധാരണ പ്രേക്ഷകര്‍ക്ക് ഒരു വണ്‍ടൈം വാച്ചബിള്‍ മൂവിയും മമ്മൂട്ടി ആരാധകര്‍ക്കു സ്റ്റൈലിഷ് ട്രീറ്റുമാണ്. ന്യൂനതകള്‍ ഒട്ടേറെയുണ്ടെങ്കിലും പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഡീനോ പ്രതീക്ഷ നല്‍കുന്നുണ്ട്. ആകെത്തുകയില്‍ തിയറ്റര്‍ വാച്ചബിലിറ്റി ഡിമാന്‍ഡ് ചെയ്യുന്ന ഒരു ശരാശരി ചിത്രമാണ് ബസൂക്ക. അവസാന അരമണിക്കൂറില്‍ പ്രേക്ഷകര്‍ക്കു ലഭിക്കുന്ന കിക്കാണ് ഈ സിനിമയുടെ ഫൈനല്‍ ഔട്ട്പുട്ട്. വരും ദിവസങ്ങളില്‍ ബോക്സ്ഓഫീസില്‍ ബസൂക്കയെ വീഴാതെ നിര്‍ത്തുന്നതും അവസാന അരമണിക്കൂറിലെ ആ 'ഡെവിളിഷ് പ്ലേ' ആയിരിക്കും.