Bazooka, Mammootty: കഥ പറയാന്‍ വന്നവനെ സംവിധായകനാക്കി; മമ്മൂട്ടി വീണ്ടും പുതുമുഖത്തിനൊപ്പം, ക്ലിക്കാവുമോ 'പരീക്ഷണം'
ബസൂക്കയുടെ കഥ പറയാന്‍ വന്ന ഡീനോ ഡെന്നീസിനോടു 'നീ തന്നെ സംവിധാനം ചെയ്യ്' എന്നു മമ്മൂട്ടി പറയുകയായിരുന്നു
Deeno Dennis and Mammootty (Bazooka)
Bazooka, Mammootty: മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത 'ബസൂക്ക' ഏപ്രില്‍ 10 നു (നാളെ) തിയറ്ററുകളില്‍. എല്ലാക്കാലത്തും പുതുമുഖ സംവിധായകര്‍ക്കു ഡേറ്റ് നല്‍കുന്നതില്‍ ഉത്സാഹം കാണിക്കുന്ന മമ്മൂട്ടിയുടെ കരിയറിലേക്ക് ഇനി ഡീനോ ഡെന്നീസ് എന്ന പേരും എഴുതി ചേര്‍ക്കപ്പെടും.
ബസൂക്കയുടെ കഥ പറയാന്‍ വന്ന ഡീനോ ഡെന്നീസിനോടു 'നീ തന്നെ സംവിധാനം ചെയ്യ്' എന്നു മമ്മൂട്ടി പറയുകയായിരുന്നു. മമ്മൂട്ടി നല്‍കിയ ഊര്‍ജ്ജവും പിന്തുണയുമാണ് ഡീനോയെ സംവിധായകന്റെ കുപ്പായം ധരിക്കാന്‍ പ്രേരിപ്പിച്ചത്.
' ഓരോ ഫ്രെയിമും അവന് കാണാപാഠമാണ്. ഓരോ സീനും ഓരോ ഷോട്ടും ഒക്കെ കൃത്യമാ. അവന്‍ കഥ പറഞ്ഞു കേള്‍പ്പിക്കാന്‍ വന്നതാണ്. ഞാന്‍ അവനോടു പറഞ്ഞു, 'ഈ കഥ നിന്നോളം നന്നായി ആര്‍ക്കും പറയാന്‍ പറ്റില്ല. നീ തന്നെ ഡയറക്ട് ചെയ്‌തോ' എന്ന്. അവന് ഏതേ പറ്റി ഒരു എക്‌സ്പീരിയന്‍സും ഇല്ല ! ബാക്കി നിങ്ങള്‍ കാണുമ്പോള്‍ തീരുമാനിച്ചാല്‍ മതി,' ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.
അതേസമയം ഒരു പരീക്ഷണ സിനിമയാണ് ബസൂക്ക. മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ല ഗെയിം ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു സൈക്കോപ്പാത്തിനു പിന്നാലെ മമ്മൂട്ടി നടത്തുന്ന യാത്രയാണ് ബസൂക്കയുടെ പ്രമേയം. അനാമോര്‍ഫിക് വൈഡ് സ്‌ക്രീന്‍ ഫോര്‍മാറ്റിലാണ് ബസൂക്ക തിയറ്ററുകളില്‍ കാണാന്‍ സാധിക്കുക. അതായത് സാധാരണ സിനിമകള്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വിശാലമായ വിഷ്വല്‍ ഇഫക്ട് ബസൂക്കയ്ക്കുണ്ടാകും. അലെക്സ 35 ക്യാമറയിലൂടെ എആര്‍ആര്‍ഐ ഡിജിറ്റല്‍ സിനിമാട്ടോഗ്രഫിയാണ് ബസൂക്കയുടേത്. വൈഡ് ആംഗിള്‍ വിഷ്വല്‍സിന് ഏറെ പ്രാധാന്യം ഉണ്ടായിരിക്കും. അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്താലാണ് ബസൂക്കയുടെ പല മേഖലകളും പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഗൗതം വാസുദേവ് മേനോന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ബസൂക്കയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ബസൂക്ക നിര്‍മിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിമിഷ് രവി. മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം.