നിവിൻ പോളി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബെൻസ്. ലോകേഷ് കനകരാജ് തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭാഗ്യരാജ് കണ്ണൻ ആണ്. ലോകേഷിന്റെ അസിസ്റ്റന്റ് ആണ് ഭാഗ്യരാജ്. ബെൻസിന്റെ ഷെഡ്യൂൾ പൂർത്തിയാക്കിയ വിവരം പങ്കുവച്ചിരിക്കുകയാണ് നിവിൻ പോളി ഇപ്പോൾ.
ഇരുട്ടിൽ നിന്ന് നടന്നു വരുന്ന രീതിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിരിക്കുന്നത്. 'വാൾട്ടർ വരുന്നുണ്ട്', 'ഹരോൾഡ് ദാസിന്റെ മകൻ അല്ലെങ്കിൽ റോളക്സിന്റെ ഇളയ സഹോദരൻ ആയിരിക്കും വാൾട്ടർ' എന്നൊക്കെയാണ് കമന്റുകൾ.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ഈ ചിത്രത്തിൽ രാഘവ ലോറൻസാണ് നായകനായെത്തുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് നിവിനെത്തുന്നത്. നടൻ രവി മോഹനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം. നടി സംയുക്തയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.