Select Your Language

Notifications

webdunia
webdunia
webdunia
webdunia

Big B 2, Bilal: കാത്തിരിപ്പിനു അവസാനം; 'ബിലാല്‍' ഈ വര്‍ഷം തുടങ്ങും

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സ്റ്റൈലിഷ് കഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടും അവതരിക്കുമ്പോള്‍ ആരാധകരും ആവേശത്തിലാണ്

Big B

രേണുക വേണു

, ചൊവ്വ, 8 ഏപ്രില്‍ 2025 (09:59 IST)
Big B 2, Bilal: മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ പടം 'ബിഗ് ബി'യുടെ രണ്ടാം ഭാഗമായ 'ബിലാല്‍' ഈ വര്‍ഷം ചിത്രീകരണം ആരംഭിച്ചേക്കും. ബിലാലിന്റെ തിരക്കഥ പൂര്‍ത്തിയായി. 2017 നവംബര്‍ 17 നാണ് 'ബിഗ് ബി'ക്കു രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. എന്നാല്‍ കോവിഡ് അടക്കമുള്ള പ്രതിസന്ധികളെ തുടര്‍ന്ന് ഈ പ്രൊജക്ട് നിശ്ചലമായി. 
 
മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സ്റ്റൈലിഷ് കഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടും അവതരിക്കുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. 2007 ലാണ് അമല്‍ നീരദ് ചിത്രം ബിഗ് ബി തിയറ്ററുകളിലെത്തുന്നത്. രണ്ടാം ഭാഗത്തിനായുള്ള തിരക്കഥ ഏറെക്കുറെ പൂര്‍ത്തിയായിരിക്കുകയാണ് ഇപ്പോള്‍. ബിഗ് ബിക്ക് തിരക്കഥ തയ്യാറാക്കിയ ഉണ്ണി ആര്‍. തന്നെയാണ് ബിലാലിന്റെയും തിരക്കഥ. നേരത്തെ തയ്യാറാക്കിയ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നതാണ് ബിലാല്‍ നീളാന്‍ കാരണം. 


സൂപ്പര്‍ഹിറ്റ് ചിത്രം 'ഫാലിമി'യുടെ സംവിധായകന്‍ നിതീഷ് സഹദേവുമായി ചേര്‍ന്ന് മമ്മൂട്ടി ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചെയ്യുന്നുണ്ട്. 2025 പകുതിയോടെ ഈ പ്രൊജക്ട് ആരംഭിക്കും. നിതീഷ് സഹദേവ് ചിത്രത്തിനു ശേഷമായിരിക്കും 'ബിലാല്‍' ആരംഭിക്കുക. 'ബോഗയ്ന്‍വില്ല'യ്ക്കു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം 'ബിലാല്‍' തന്നെയാണ്. ചിത്രീകരണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിതീഷ് സഹദേവ് ചിത്രത്തിനു ശേഷമുള്ള പ്രൊജക്ട് ഏതാണെന്ന് മമ്മൂട്ടി പ്രഖ്യാപിക്കാത്തത് ബിലാലിനു വേണ്ടിയാണ്. 
 
മനോജ് കെ.ജയന്‍, ബാല, മംമ്ത മോഹന്‍ദാസ് എന്നിവരെല്ലാം ബിലാലിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കും. ഫഹദ് ഫാസിലോ ദുല്‍ഖര്‍ സല്‍മാനോ ബിലാലില്‍ അതിഥി വേഷത്തില്‍ എത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ആയിട്ടില്ല. അമല്‍ നീരദും ആന്റോ ജോസഫും ചേര്‍ന്നായിരിക്കും നിര്‍മാണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ ബസൂക്കയിൽ ചില മാറ്റങ്ങൾ നിർദേശിച്ച് സെൻസർ ബോർഡ്; വിശദവിവരം