ബോക്‌സിംഗ് പശ്ചാത്തലത്തിൽ കോമഡി ഡ്രാമ വിഭാഗത്തിലാണ് നസ്‌ലെനെ നായകനാക്കി ഖാലിദ് റഹ്‌മാൻ ആലപ്പുഴ ജിംഖാന ഒരുക്കിയത്. ചിത്രത്തിൽ മൂന്ന് നായികമാരുണ്ട്. അതിൽ ഒരാൾ പ്രമുഖ നടൻ നിഷാന്ത് സാഗറിന്റെ മകളാണ്. ആലപ്പുഴ ജിംഖാനയിൽ നസ്ലിന്റെ നായിക അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നന്ദ നിഷാന്ത്. സിനിമയുടെ പ്രൊമോഷൻ നടക്കവെയാണ് ഇക്കാര്യം ആരാധകർ അറിയുന്നത്.
ഒരുകാലത്ത് മലയാളികള്‍ ആഘോഷിച്ച നടനാണ് നിഷാന്ത് സാഗര്‍. പിന്നീട് സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്ത നടന്‍, ഇപ്പോള്‍ ചെറിയ ചെറിയ റോളുകളിലൂടെ സജീവമാവുകയാണ്. ഡിഗ്രി പഠനം കഴിഞ്ഞാണ് നന്ദ സിനിമയിലേക്ക് വന്നത്. മകള്‍ക്ക് ഏറ്റവും ഇഷ്ടം ദുല്‍ഖര്‍ സല്‍മാനെയാണെന്ന് മുൻപൊരു അഭിമുഖത്തിൽ നിഷാന്ത് വെളിപ്പെടുത്തിയിരുന്നു.
അതേസമയം, പ്ലാൻ ബി മോഷൻ പിക്‌ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്‌മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ആലപ്പുഴ ജിംഖാന നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്‌ചേഴ്‌സിന്റെ ആദ്യ നിർമാണ സംരംഭമാണിത്. ലുക്മാൻ,ഗണപതി, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.