'ഞങ്ങൾക്ക് അതിനൊരു വിശദീകരണം നൽകണമെന്ന് തോന്നിയിട്ടില്ല'; ഭാഗ്യലക്ഷ്മിക്ക് മറുപടിയുമായി ബിനു പപ്പു

നിഹാരിക കെ.എസ്
ബുധന്‍, 19 നവം‌ബര്‍ 2025 (14:06 IST)
തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമയുടെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി വെളിപ്പെടുത്തിയ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ബിനു പപ്പു. 
 
ആ വിഷയത്തിൽ ഇനിയൊരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്നാണ് ബിനു പപ്പു പറഞ്ഞത്. തന്റെ പുതിയ ചിത്രമായ എക്കോയുടെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലാണ് ബിനു പപ്പു ഇക്കാര്യം വ്യക്തമാക്കിയത്. ഭാ​ഗ്യലക്ഷ്മി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണെന്നും അതിനപ്പുറത്തേക്ക് ഇനിയൊരു വിശദീകരണം നൽകേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും ബിനു പപ്പു പറഞ്ഞു. 
 
'ഞാൻ ഈ കാര്യത്തിൽ വ്യക്തത വരുത്തേണ്ട ആവശ്യമില്ല. അതിനുള്ള വ്യക്തത അവർ തന്നെ കൊടുത്തിട്ടുണ്ട്. ഞങ്ങൾക്ക് അതിനൊരു വിശദീകരണം നൽകണമെന്ന് തോന്നിയിട്ടില്ല. കാരണം അതിന്റെ ആവശ്യമില്ലായിരുന്നു".- ബിനു പപ്പു പറഞ്ഞു.
 
തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ടായിരുന്നു ഭാ​ഗ്യലക്ഷ്മി വിമർശനവുമായെത്തിയത്. ചിത്രത്തിൽ ശോഭന അഭിനയിച്ച ലളിത എന്ന കഥാപാത്രത്തിനായി ആദ്യം ഡബ്ബ് ചെയ്തത് ഭാ​ഗ്യലക്ഷ്മിയായിരുന്നു. എന്നാൽ പിന്നീട് ഈ കഥാപാത്രത്തിനായി ശോഭന തന്നെ സ്വയം ഡബ്ബ് ചെയ്യുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അണിയറപ്രവർത്തകർ ഭാ​ഗ്യലക്ഷ്മിയെ അറിയിച്ചില്ലെന്നായിരുന്നു ഇവർ പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

11 വയസുള്ള മകളെ പീഡിപ്പിച്ച 40 കാരനു 178 വര്‍ഷം കഠിന തടവ്

ചെങ്കോട്ട സ്‌ഫോടനം: വിദേശത്തുള്ള ഭീകരര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായി വിവരം

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments