Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാൻ എന്ത് തെറ്റ് ചെയ്തു? ': വിതുമ്പി കയാദു ലോഹർ

Kayadu Lohar

നിഹാരിക കെ.എസ്

, ചൊവ്വ, 18 നവം‌ബര്‍ 2025 (16:26 IST)
തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് നടി കയാദു ലോഹർ. തന്നെക്കുറിച്ച് നടക്കുന്ന മോശം പ്രചരണം സാരമായി ബാധിക്കുന്നുണ്ടെന്നാണ് കയാദു പറയുന്നത്. താൻ എന്ത് തെറ്റ് ചെയ്തിട്ടാണെന്ന് തനിക്കെതിരെ ഇത്തരം മോശം പ്രചാരണങ്ങൾ ഉണ്ടാകുന്നതെന്ന് നദി ചോദിക്കുന്നു. 
 
തമിഴ്‌നാട്ടിലെ ടസ്മാക് ക്രമക്കേടുമായി ബന്ധപ്പെട്ട് കയാദുവിന്റെ പേര് വിവാദങ്ങളിൽ ഉയർന്നു വന്നിരുന്നു. ഇത് താരത്തിനെതിരെ സൈബർ ആക്രമണത്തിന് വഴിയൊരുക്കിയിരുന്നു. ഈ സംഭവത്തിലാണ് കയാദുവിന്റെ പ്രതികരണം. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് കയാദു പ്രതികരിച്ചത്. 
 
''ഞാൻ ഇതേക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി. ഞാൻ സിനിമാ പശ്ചാത്തലത്തിൽ നിന്നുമല്ല വരുന്നത്. അതിനാൽ എനിക്കിത് ഇപ്പോഴും പുതിയതാണ്. ഇതുപോലൊരു കാര്യം എന്നെ ഇത്രമാത്രം ബാധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. എന്നെക്കുറിച്ച് ആളുകൾ പലതും പറയാറുണ്ട്. ഉറങ്ങാൻ കിടക്കുമ്പോൾ ആളുകൾ എങ്ങനെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നുവെന്നത് എന്നെ വല്ലാതെ അലട്ടുന്നുണ്ട്. 
 
ഞാൻ ഒരാളെക്കുറിച്ചും ഇങ്ങനെ ചിന്തിക്കില്ല. ഞാൻ ആളുകളോട് നന്നായി മാത്രമേ പെരുമാറിയിട്ടുള്ളൂ. എന്റെ സ്വപ്‌നം പിന്തുടരുക മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്. ഞാൻ എന്ത് തെറ്റ് ചെയ്‌തെന്ന് എനിക്കറിയില്ല. എന്നെക്കുറിച്ചുള്ള കമന്റുകൾ കാണുമ്പോൾ, ആളുകൾ എന്നെക്കുറിച്ച് പറയുന്നത് കാണുമ്പോൾ, അതൊന്നും വായിക്കുകയെന്നത് എളുപ്പമല്ല. മനസിലുള്ള ഏക ചോദ്യം ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്? ആളുകൾ എന്തിനാണ് എന്നെ ടാർഗറ്റ് ചെയ്യുന്നത്? എന്നത് മാത്രമാണ്. ആളുകൾ സംസാരിക്കുന്നൊരു മേഖയിലാണിതെന്നും ഈ ജോലിയുടെ ഭാഗമാണിതെല്ലാം എന്നും ഞാൻ മനസിലാക്കുന്നു''.
 
''പക്ഷെ ഇത് എളുപ്പമല്ല. എനിക്കത് വിശദീകരിക്കാൻ സാധിക്കുന്നില്ല. പക്ഷെ കുറച്ചുനാളുകളായി എന്നെയത് ബാധിക്കുന്നുണ്ട്. ഇതിൽ നിന്നും പുറത്തുകടക്കുക എളുപ്പമാണെന്ന് ആളുകൾക്ക് തോന്നുന്നുണ്ടാകും. പക്ഷെ അങ്ങനെയല്ല. നിങ്ങൾ സംസാരിക്കുന്നത് ഒരു യഥാർത്ഥ വ്യക്തിയെക്കുറിച്ചാണ്,അവരെ ഇത് വേദനിപ്പിക്കുന്നുണ്ട്. നമ്മൾ മറ്റുള്ളവരോട് കുറച്ച് കനിവ് കാണിക്കുകയും, അവരും ഇതെല്ലാം വായിക്കുന്നുണ്ടെന്നത് ഓർക്കുകയും ചെയ്താൽ നന്നായിരിക്കും'' താരം പറയുന്നു.
 
പക്ഷെ ഇത് എന്നെ തകർക്കില്ല. ഞാൻ തലയുയർത്തിപ്പിടിച്ചു തന്നെ മുന്നോട്ട് പോകും. എന്റെ ജോലി ചെയ്യും. എത്ര വെറുപ്പും സ്‌നേഹവും കിട്ടിയാലും, സ്‌നേഹത്തോട് നന്ദിയുള്ളവളായിരിക്കും. വെറുപ്പിനെ നിർവികാരതയോടെ നേരിടും. ഞാൻ കരഞ്ഞേക്കാം. മോശം ദിവസങ്ങൾ ഉണ്ടായേക്കാം. പക്ഷെ ഞാൻ മുന്നോട്ട് തന്നെ പോകും. തോറ്റ് പിന്മാറുക എന്നത് എനിക്കൊരു ഓപ്ഷനല്ലെന്നും കയാദു പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തകഴിയുടെ 'രണ്ടിടങ്ങഴി'? അടൂരും മമ്മൂട്ടിയും വീണ്ടും; നിര്‍മാണം മമ്മൂട്ടി കമ്പനി