Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

മലയാളത്തിൽ മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും തനിക്ക് ഇഷ്ടം ശ്രീനിവാസനെയെന്ന് തമിഴിലെ പ്രശസ്ത സംവിധായകൻ ചേരൻ.

നിഹാരിക കെ.എസ്
ചൊവ്വ, 10 ജൂണ്‍ 2025 (16:13 IST)
മലയാള സിനിമകൾക്കും മലയാള നടന്മാരുടെ അഭിനയത്തിനും മറ്റ് ഭാഷകളിൽ വലിയ ആരാധകരാണുള്ളത്. അക്കൂട്ടത്തിൽ തമിഴ് നടൻ ചേരനുമുണ്ട്. ടോവിനോ തോമസിന്റെ നരിവേട്ട എന്ന സിനിമയിൽ ചേരൻ ഒരു സുപ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മലയാളത്തിൽ മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും തനിക്ക് ഇഷ്ടം ശ്രീനിവാസനെയെന്ന് തമിഴിലെ പ്രശസ്ത സംവിധായകൻ ചേരൻ. 
 
അടുത്തിടെ പുറത്തിറങ്ങിയ ‘നരിവേട്ട’യിൽ ചേരൻ പ്രധാന വേഷത്തിലെത്തിയിരുന്നു.അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രമാണ് നരിവേട്ട . ട്രൂ കോപ്പിക്ക് നൽകിയ അഭിമുഖത്തിലാണ് ചേരന്റെ പ്രതികരണം. മലയാള സിനിമകൾ മനോഹരമാണെന്നും നടന്മാരെല്ലാം അടിപൊളിയായി സ്‌കോർ ചെയ്യുമെന്നും ചേരൻ പറഞ്ഞു.
 
‘മലയാളത്തിൽ എല്ലാരും ഭയങ്കര രസമുള്ള നടന്മാരാണ്. എല്ലാവരും സ്കോർ ചെയ്യും. ഒരു ഫ്രെയിമിൽ 10 പേർ ഉണ്ടെങ്കിലും അവർ എല്ലാം സ്കോർ ചെയ്യും. ജഗതി ശ്രീകുമാറിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ശ്രീനിവാസൻ സാറിന്റെ വലിയ ഫാൻ ആണ് ഞാൻ. മോഹൻലാൽ, മമ്മൂട്ടി, ശ്രീനിവാസൻ ചോയ്‌സുകൾ തന്നാൽ ഞാൻ ശ്രീനിവാസൻ എന്നാണ് പറയുക. അദ്ദേഹം ചെയുന്നത് പോലെ ആർക്കും സാധിക്കില്ല, മമ്മൂട്ടി സാർ ചെയ്യുന്ന സിനിമകൾ തമിഴിൽ റീ മേക്ക് ചെയ്യാം. അതിനുള്ള ആളുകൾ അവിടെ ഉണ്ട്.
 
എന്നാൽ ശ്രീനിവാസൻ സാർ ചെയ്യുന്ന ചിത്രം തമിഴിൽ റീ മേക്ക് ചെയ്യുമ്പോൾ അഭിനയിക്കാൻ അതിനു പറ്റിയ ആളില്ല. അത് ചെയ്യാൻ കഷ്ടമാണ്. അദ്ദേഹത്തിന്റെ പെർഫോമൻസ് അത്രയും ബാക്കിയും അഴകും യൂണിക്കും ആണ്. എനിക്ക് എല്ലാ അഭിനേതാക്കളെയും ഇഷ്ടമാണ് അതിൽ കേരളം തമിഴ് എന്ന വ്യതാസം ഇല്ല. ഹിന്ദിയിൽ എനിക്ക് അമിതാഭ് ബച്ചനെ ഒരുപാട് ഇഷ്ടമാണ്. ഇർഫാൻ ഖാനെ എനിക്ക് ഇഷ്ടമാണ്. അഭിനേതാക്കളുടെ പെർഫോമൻസ് ആണ് എനിക്ക് ഇഷ്ടം അതിൽ ഭാഷ നോക്കാറില്ല, കഴിവാണ് പ്രധാനം’ എന്നുമാണ് ചേരൻ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments