Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്രയും സൗന്ദര്യമുള്ള ഒരാൾ തീർത്ഥാടനത്തിന് പോയാൽ സേഫല്ല: ഭാര്യയെ പുകഴ്ത്തി ക്രിസ്

ഇത്രയും സൗന്ദര്യമുള്ള ഒരാൾ തീർത്ഥാടനത്തിന് പോയാൽ സേഫല്ല: ഭാര്യയെ പുകഴ്ത്തി ക്രിസ്

നിഹാരിക കെ എസ്

, വെള്ളി, 15 നവം‌ബര്‍ 2024 (09:58 IST)
അടുത്തിടെയാണ് സീരിയൽ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇവർക്ക് നേരെ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണമായിരുന്നു. ഇപ്പോഴിതാ, വിവാഹം മുടക്കാൻ ചിലർ ശ്രമിച്ചിരുന്നുവെന്ന് തുറന്നു പറയുകയാണ് ഇവർ. ആള് ശരിയല്ല എന്നൊക്കെ രീതിയിൽ ഉള്ള സംസാരം ദിവ്യയോട് നടത്തിയിരുന്നു എന്നാണ് ക്രിസ് പറയുന്നത്. 
 
വിവാഹം കഴിഞ്ഞ ആദ്യ ദിവസം ഉറങ്ങിയിട്ടില്ലെന്നും മോശം കമന്റുകൾ അത്രയേറെ വേദനിപ്പിച്ചുവെന്നും ദിവ്യ പറയുന്നു. ട്രോളുകൾ നമ്മൾ ആസ്വദിക്കാറുണ്ട്. എന്നാൽ, ഇത്തരം കമന്റുകൾ ഇടുന്ന ആളുകളുടെ വീട്ടിലെ പെങ്ങന്മാരോ അച്ഛനോ അമ്മയോ സഹോദരങ്ങളോ ഇവരുടെ മുഖം കണ്ടാൽ എന്താകും തോന്നുക എന്നാണ് തോന്നുകയെന്ന് ക്രിസ് പറയുന്നു.
 
'ഒറ്റക്ക് തീർത്ഥാടനത്തിന് പോകാൻ ഇരുന്ന ആളാണ് ദിവ്യ. അതിൽ ഞാനും കൂടട്ടെ എന്ന് ചോദിച്ചുകൊണ്ടാണ് നമ്മളുടെ തുടക്കം. ഇത്രയും സൗന്ദര്യം ഉള്ള ആള് തീർത്ഥാടനത്തിന് പോയിക്കഴിഞ്ഞാൽ അവർ സേഫ് അല്ല എന്ന് ഞാൻ പറഞ്ഞു. ഈ സന്തോഷം നമ്മൾ എപ്പോഴോ ആഗ്രഹിച്ചു കിട്ടിയതാണ്. ഈ ഒരു പ്രായത്തിൽ നമ്മൾ അത് സാധിച്ചു എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. ഇത് തീർത്തും അറേഞ്ചഡ് മാര്യേജ് തന്നെ ആയിരുന്നു.', ക്രിസ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോളിളക്കം സൃഷ്ടിച്ച ആ കഥയുമായി അർജുൻ അശോകൻ; 'ആനന്ദ് ശ്രീബാല' തിയേറ്ററിൽ