Webdunia - Bharat's app for daily news and videos

Install App

ബോക്സ് ഓഫീസിൽ അട്ടിമറി; മോഹൻലാൽ പുറത്ത്, മമ്മൂട്ടി നാലാം സ്ഥാനത്ത്, ഒന്നാമൻ ആര്?

മമ്മൂട്ടി ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്‍സിലൂടെ നാലാം സ്ഥാനത്താണ് ഉള്ളത്.

നിഹാരിക കെ.എസ്
വെള്ളി, 14 മാര്‍ച്ച് 2025 (13:55 IST)
കേരള ബോക്സ് ഓഫീസിൽ നിന്നുള്ള കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ രണ്ട് മാസം കഴിഞ്ഞപ്പോൾ ആരാണ് ലിസ്റ്റിൽ ഒന്നാമതെന്ന് വ്യക്തം. കേരള ബോക്സ് ഓഫീസ് കണക്കുകൾ പുറത്തുവരുമ്പോൾ മമ്മൂട്ടിയും മോഹൻലാലും മുൻനിരയിൽ ഇല്ല. 2025ൽ മോഹൻലാലിന്റേതായി ഇതുവരെ റിലീസുകൾ ഒന്നും ഇല്ലാത്തതിനാൽ താരം കളക്ഷൻ പട്ടികയ്ക്ക് പുറത്താണ്. എന്നാൽ മമ്മൂട്ടിയാകട്ടെ ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്‍സിലൂടെ നാലാം സ്ഥാനത്താണ് ഉള്ളത്.
 
ഓഫീസർ ഓൺ ഡ്യൂട്ടി ആണ് ലിസ്റ്റിൽ ഒന്നാമത്. കേരളത്തിൽ നിന്നും 27 കോടിയോളം ചാക്കോച്ചൻ ചിത്രം നേടിയിട്ടുണ്ട്. 2025ലെ മലയാള ചിത്രങ്ങളിൽ ആകെ കളക്ഷനിൽ രേഖാചിത്രവും തൊട്ടുപിന്നിലുണ്ട്. രേഖാചിത്രം കേരളത്തിൽ നിന്ന് 26.85 കോടി രൂപയാണ് നേടിയത്. ആസിഫ് അലിയുടെ രേഖാചിത്രം 75 കോടിയിലേറെ ആഗോളതലത്തിൽ നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് പൊൻമാൻ 10.50 കോടിയോടെ ഉണ്ട്.
 
മമ്മൂട്ടി വേഷമിട്ട ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്‍സ് കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രമായി നേടിയത് 9.60 കോടി ആണെന്നാണ് റിപ്പോർട്ട്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്ത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു. കേരളം ബോക്സ് ഓഫീസിൽ ഒന്നാമനായി കുഞ്ചാക്കോ ബോബൻ ഇതെത്തുന്നത് ആദ്യമായിട്ടാണ്. തൊട്ടുപിന്നാലെ ആസിഫ് അലിയും ബേസിൽ ജോസഫുമുണ്ട്. അവർക്കും താഴെയാണ് മമ്മൂട്ടിയുടെ സ്ഥാനം. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ സ്വര്‍ണ വില 65,000 രൂപ കടന്നു; ഇന്ന് കൂടിയത് 880 രൂപ

തിരുവനന്തപുരത്ത് ദന്തഡോക്ടറായ യുവതി കഴുത്തറുത്ത് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

രാജ്യത്ത് ഒമ്പത് സംസ്ഥാനങ്ങളിലെ കുടിവെള്ളം മലിനം; കേരളത്തില്‍ 10 ജില്ലകളിലെ 74 സ്ഥലങ്ങളില്‍ കുടിവെള്ളം മലിനം

മാങ്ങാ അച്ചാറില്‍ അളവില്‍ കൂടുതല്‍ രാസവസ്തു; കടയുടമയ്ക്കും നിര്‍മ്മാതാവിനും പിഴ വിധിച്ച് കോടതി

പൊതുവിതരണം കാര്യക്ഷമമാക്കും; സംസ്ഥാനത്തെ 3872 റേഷന്‍ കടകള്‍ പൂട്ടാന്‍ ശുപാര്‍ശ

അടുത്ത ലേഖനം
Show comments