Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത് ന്യൂഡെല്‍ഹി 2 തന്നെ? ആരാധകരെ ഞെട്ടിക്കാന്‍ മമ്മൂട്ടി !

അത് ന്യൂഡെല്‍ഹി 2 തന്നെ? ആരാധകരെ ഞെട്ടിക്കാന്‍ മമ്മൂട്ടി !
, വ്യാഴം, 4 ജൂലൈ 2019 (16:36 IST)
പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ‘ന്യൂഡെല്‍ഹി’യുടെ രണ്ടാം ഭാഗമാണോ? സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ പെരുക്കുന്നു. ഡെന്നിസ് ജോസഫ് തിരക്കഥയെഴുതുന്ന സിനിമ ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മിക്കുന്നത്.
 
ന്യൂഡെല്‍‌ഹി ഇഷ്ടപ്പെട്ടവര്‍ക്കൊക്കെ ഈ സിനിമയും ഇഷ്ടപ്പെടുമെന്ന നിര്‍മ്മാതാവിന്‍റെ വാക്കുകളാണ് ഈ സിനിമ ന്യൂഡെല്‍ഹിയുടെ രണ്ടാം ഭാഗമാണോയെന്ന സംശയം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയിരിക്കുന്നത്. ജോഷി സംവിധാനം ചെയ്ത എക്കാലത്തെയും ക്ലാസിക് ത്രില്ലറിന്‍റെ രണ്ടാം ഭാഗത്തിന്‍റെ രചനയിലാണോ ഡെന്നിസ് ജോസഫെന്ന അന്വേഷണവും സോഷ്യല്‍ മീഡിയയിലെ ഷെര്‍ലക് ഹോംസുകള്‍ നടത്തുന്നു.
 
അതേസമയം, ഒരുകാലത്ത് ന്യൂഡെല്‍ഹിയുടെ രണ്ടാം ഭാഗത്തിനായി ഡെന്നിസ് ജോസഫ് ആലോചിച്ച കഥ തന്നെ പുതിയ സിനിമയ്ക്ക് ഉപയോഗിക്കുകയാണെന്നും ചില സൂചനകള്‍ വരുന്നു. മീഡിയ ഗോഡായ ജി കെ അമേരിക്കയിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമായിരുന്നു പണ്ട് ന്യൂഡെല്‍ഹി 2നായി ഡെന്നിസ് ആലോചിച്ചത്. അന്നുപക്ഷേ ആ പ്രൊജക്ട് നടന്നില്ല.
 
എന്തായാലും ആരാധകരുടെ ആകാംക്ഷയെ തൃപ്തിപ്പെടുത്തുന്ന ഒരുത്തരവുമായി മമ്മൂട്ടിയും ഡെന്നിസ് ജോസഫും ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുംബന സീന്‍ കാണാന്‍ വേണ്ടി മാത്രം സിനിമയ്ക്ക് പോകും, കീര്‍ത്തിചക്രയിലെ അതിക്രൂരമായ ബലാത്സംഗ രംഗം വരെ അവരെ ഉത്തേജിപ്പിക്കും; വൈറൽ കുറിപ്പ്