Webdunia - Bharat's app for daily news and videos

Install App

'കാലാ എന്റെ പിതാവിന്റെ ജീവിതമാണ്'; സംവിധായകനെതിരെ ധാരാവി 'ഗോഡ്ഫാദറി'ന്റെ മകൾ

'കാലാ എന്റെ പിതാവിന്റെ ജീവിതമാണ്'; സംവിധായകനെതിരെ ധാരാവി 'ഗോഡ്ഫാദറി'ന്റെ മകൾ വിജയലക്ഷ്‌മി

Webdunia
ശനി, 9 ജൂണ്‍ 2018 (10:01 IST)
രജനീകാന്ത് ചിത്രമായ കാല തിയേറ്ററുകളിൽ മികച്ച പ്രദർശനം തുടരുകയാണ്. അതിനിടെയാണ് കാല തന്റെ പിതാവിന്റെ ജീവിത കഥയാണെന്ന് പറഞ്ഞ് ധാരാവി 'ഗോഡ്‌ഫാദറി'ന്റെ മകൾ വിജയലക്ഷ്‌മി നാടാർ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഒരു വർഷം മുമ്പ് മുതൽ തന്നെ ഞങ്ങൾ ഇക്കാര്യം പറയുന്നതാണ്. ഇപ്പോൾ സിനിമ ഞാൻ കാണുകയും അതും പൂർണ്ണമായും ബോധ്യപ്പെടുകയും ചെയ്‌തു. ദി വീക്കുമായുള്ള അഭിമുഖത്തിലാണ് വിജയലക്ഷ്‌മി ഇക്കാര്യം വ്യക്തമാക്കിയത്.
 
കാലയുടെ ഇതിവൃത്തത്തെക്കുറിച്ച് ആദ്യ സൂചനകൾ ലഭിച്ചപ്പോൾ തന്നെ എനിക്കുറപ്പായിരുന്നു അത് ഹാജി മസ്‌താനെക്കുറിച്ചോ വരദരാജ മുതലിയാരെക്കുറിച്ചോ അല്ലെന്ന്. കാരണം അവർ രണ്ടുപേരും തിരുനെൽ വേലിയിൽ നിന്ന് ധാരാവിയിലെത്തിയവരല്ല. ശേഷമാണ് രണ്ടാമത്തെ സൂചന ലഭിക്കുന്നത്. ചിത്രത്തിന്റെ പോസ്‌റ്ററിലൂടെ തന്നെയായിരുന്നു അത്. രജനീകാന്ത് കഥാപാത്രത്തിന്റെ കുടുംബത്തിൽ ഭാര്യയും മകളും മൂന്ന് ആൺമക്കളും പിന്നെ അഞ്ച് പേരക്കുട്ടികളും. എന്റെ കുടുംബത്തിലും ഇതുപോലെ തന്നെയാണ്.
 
ചിത്രത്തില്‍ രജനി ഇരിക്കുന്ന ജീപ്പിന്റെ നമ്പര്‍ 1956 എന്നാണ്. ഇത് എന്റെ പിതാവ് മുംബൈയില്‍ എത്തിയ വര്‍ഷമാണ്. നാനാ പടേക്കര്‍ ശരിക്കും പ്രതിനിധീകരിക്കുന്നത് ബാല്‍ താക്കറേയാണ്. വിജയലക്ഷ്മി പറഞ്ഞു. കാലയുടെ സംവിധായകന്‍ പാ രഞ്ജിതും ടീമും വിജയലക്ഷ്മിയുടെയും കുടുംബത്തിന്റെയും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ച ഒരു തമിഴ് മാധ്യമവുമായുള്ള അഭിമുഖത്തില്‍ കാല തന്റെ മുത്തച്ഛന്റെ ജീവിതകഥയാണെന്ന് രഞ്ജിത് അവകാശപ്പെട്ടതിനു പിന്നാലെയാണ് തെളിവുകളോടെ വീണ്ടും വിജയലക്ഷ്മി രംഗത്തെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments