Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

'കുടുംബത്തോടെ മരിക്കാന്‍ തീരുമാനിച്ചിരുന്നു,സാമ്പത്തിക പ്രതിസന്ധി തളര്‍ത്തിയ സമയത്തെക്കുറിച്ച് നടി മൃദുല വിജയ്

actress Mridula Vijay Decided to die with family  financial crisis

കെ ആര്‍ അനൂപ്

, വ്യാഴം, 4 ജനുവരി 2024 (12:35 IST)
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല വിജയ്. സീരിയല്‍ അഭിനയത്തിലൂടെയാണ് നടിക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്നത്. നടിയുടെ ജീവിത പങ്കാളിയും സീരിയല്‍ ലോകത്ത് നിന്നു തന്നെയാണ്. നടനും മജീഷ്യനുമെല്ലാമായ യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. തന്റെ ജീവിതത്തിലേക്ക് ഇത്രയധികം ഭാഗ്യം കൊണ്ടുവന്ന സീരിയലിലേക്ക് എത്തിയതിനെക്കുറിച്ച് തുറന്നു പറയുകയാണ് നടി. സീരിയല്‍ അഭിനയത്തോട് തനിക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നുവെന്നും കുടുംബത്തിന് അമിതമായ സാമ്പത്തിക ബാധ്യത വന്ന് ദുരിതത്തിലായതുകൊണ്ട് മാത്രമാണ് താന്‍ സീരിയലില്‍ അഭിനയിച്ച് തുടങ്ങിയതെന്നാണ് മൃദുല ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞത്.
 
'അച്ഛനും അമ്മയ്ക്കും അപകടം സംഭവിച്ചപ്പോള്‍ കുടുംബത്തിലെ വരുമാനം നിലച്ചു. ഞങ്ങളെ സഹായിക്കാനും ആരും ഉണ്ടായിരുന്നില്ല. വീടിന്റെ വാടക അടക്കം എല്ലാം മുടങ്ങി. സാമ്പത്തീകമായി പ്രതിസന്ധിയിലായതോടെ കുടുംബത്തോടെ മരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ആ സമയത്താണ് ഒരു സീരിയല്‍ ഓഫര്‍ എനിക്ക് വന്നത്.അന്ന് വേറെ നിവര്‍ത്തിയില്ലാതെ ജീവിക്കാന്‍ വേണ്ടി ഞാന്‍ അത് സ്വീകരിച്ചു. അതോടെ നല്ല രീതിയില്‍ ഫാമിലി നോക്കാനും വീട് വെക്കാനും വാഹനം വാങ്ങാനും അനിയത്തിയെ പഠിപ്പിക്കാനും വിവാഹം കഴിക്കാനുമെല്ലാം സാധിച്ചു. പക്ഷെ എനിക്ക് കോളജ് ലൈഫ് ആസ്വദിക്കാന്‍ സാധിച്ചില്ല. ഓവറായി എക്‌സാജുറേറ്റ് ചെയ്താണ് സീരിയലില്‍ കാണിക്കുന്നത്. അതൊന്നും എനിക്കിഷ്ടമല്ലായിരുന്നു. അതാണ് സീരിയലില്‍ അഭിനയിക്കാന്‍ മടിച്ചത് എന്നും'- മൃദുല യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉണ്ണി മുകുന്ദന്റെ തമിഴ് സിനിമ എന്തായി ? പ്രതീക്ഷയോടെ ആരാധകര്‍, ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം