ട്രയാങ്കിള്‍ ലവ് സ്റ്റോറി ആയാണ് സഞ്ജയ് ലീല ബന്‍സാലിയുടെ ലവ് ആന്‍ഡ് വാര്‍ അണിയറയില്‍ ഒരുങ്ങുന്നത്. രണ്‍ബിര്‍ കപൂര്‍, ആലിയ ഭട്ട്, വിക്കി കൗശല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ദീപിക പദുക്കോണും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. രണ്‍ബിറിനൊപ്പം ഒരു റൊമാന്റിക് സീനില്‍ ദീപിക എത്തുമെന്നും ചുംബനമടക്കമുള്ള സീനുകൾ ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
എന്നാല്‍ സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിന് ശേഷം ദീപിക ഇതുവരെ മറ്റ് സിനിമകളൊന്നും സൈന്‍ ചെയ്തിട്ടില്ല. ലവ് ആന്‍ഡ് വാര്‍ സിനിമയില്‍ ദീപിക ഉണ്ടാകുമെന്ന ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ബ്രേക്കപ്പിന് ശേഷം ദീപികയും രണ്‍ബിറും ഒന്നിക്കുന്ന ചിത്രമാകും ഇത്. അതേസമയം, അടുത്ത വര്‍ഷം മാര്‍ച്ച് 20ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
റംസാന്‍, രാം നവമി തുടങ്ങിയ ഉത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു പ്രധാന അവധിക്കാലത്തോട് അനുബന്ധിച്ചാണ് റിലീസ് എന്നുള്ളത് ഗണ്യമായ ബോക്‌സ് ഓഫീസ് വിജയം മുന്നില്‍ കണ്ടുകൊണ്ടാണ്. സംവിധായകന്റെ ഒടുവിലത്തെ ചിത്രമായ ഗംഗുബായ് കത്യാവാഡിയില് ആലിയയാണ് പ്രധാന വേഷത്തിലെത്തിയത്. ആദ്യമായാണ് ഒരു സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ വിക്കി കൗശല്‍ അഭിനയിക്കുന്നത്.