Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയേറ്ററുകളിൽ ‘ഡെറിക്’ തിരമാല, റെക്കോർഡ് സ്വന്തം പേരിലെഴുതി മമ്മൂട്ടി!

ആഞ്ഞടിച്ച് ഡെറിക് കൊടുങ്കാറ്റ്

തിയേറ്ററുകളിൽ ‘ഡെറിക്’ തിരമാല, റെക്കോർഡ് സ്വന്തം പേരിലെഴുതി മമ്മൂട്ടി!
, ശനി, 23 ജൂണ്‍ 2018 (12:58 IST)
ഈ വര്‍ഷത്തെ വമ്പര്‍ ഹിറ്റ് സിനിമ ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച അബ്രഹാമിന്റെ സന്തതികള്‍. ജൂണ്‍ പതിനാറിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.
 
റിലീസ് ദിനം മുതൽ സ്‌പെഷ്യല്‍ ഷോകൾ സംഘടിപ്പിക്കേണ്ടി വന്ന കാഴ്ചയാണ് എങ്ങും കാണുന്നത്. പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ എല്ലാം ഹൌസ്‌ഫുൾ ആയിരുന്നു. റിലീസിനെത്തി ഒരാഴ്ച പിന്നിടുമ്പോൾ കളക്ഷന്റെ കാര്യത്തിലും ഡെറിക് എബ്രഹാം പിന്നോട്ടല്ലെന്ന് വ്യക്തം.
  
ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ടില്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. വലിയ അവകാശ വാദങ്ങളൊന്നും പറയാനില്ലെങ്കിലും സിനിമ കോടികള്‍ വാരിക്കൂട്ടുന്നൊരു സിനിമയായിരിക്കുമെന്ന് നിര്‍മാതാവ് മുമ്പ് പറഞ്ഞിരുന്നു. ആ വാക്ക് ശരിയാക്കി അബ്രഹം സൂപ്പര്‍ ഹിറ്റിലേക്ക് എത്തിയിരിക്കുകയാണ്.
 
കേരളത്തില്‍ മാത്രം 136 തിയറ്ററുകളായിരുന്നു റിലീസ് ദിവസം അബ്രഹാമിന് കിട്ടിയത്. എല്ലായിടത്തും ഹൗസ് ഫുള്‍. മുന്‍കൂട്ടിയുള്ള ബുക്കിംഗ് അടക്കം എല്ലാം ചൂടപ്പം പോലെ വിറ്റ് പോയി. ഇതോടെ സ്പെഷ്യൽ ഷോകൾ സംഘടിപ്പിക്കേണ്ടി വന്നു.
 
കളക്ഷനില്‍ മാത്രമല്ല അബ്രഹാം മറ്റൊരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ്. ഈ വര്‍ഷം ഏറ്റവുമധികം ഹൗസ് ഫുള്‍ ഷോ നടത്തിയാണ് അബ്രഹാമിന്റെ സന്തതികള്‍ ഉയരങ്ങളിലേക്ക് എത്തിയിരിക്കുന്നത്. അതിവേഗം 1000 ഹൗസ് ഫുള്‍ ഷോ എന്ന റെക്കോര്‍ഡ് ആണ് അബ്രഹാം മറികടന്നിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പുറത്ത് എത്തിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാപ്പച്ചിക്കൊപ്പമുള്ള സിനിമ എപ്പോഴാണെന്ന് ആരാധകൻ, ദുൽഖറിന്റെ മറുപടി ഇങ്ങനെയാണ്!