'കഥാപാത്രങ്ങളുടെയും വസ്ത്രങ്ങളുടെയും പകർപ്പവകാശം എനിക്ക്'; നയൻതാരയ്‌ക്കെതിരെ ധനുഷ്

നിഹാരിക കെ.എസ്
വ്യാഴം, 23 ജനുവരി 2025 (12:45 IST)
ചെന്നൈ: നയൻതാരയുടെ ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ നയൻതാരയെ വിടാതെ നടന് ധനുഷ്. 'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും, വസ്ത്രങ്ങളുടെയും വരെ പകർപ്പവകാശം തങ്ങൾക്കാണെന്നു നടൻ ധനുഷിന്റെ നിർമാണ സ്ഥാപനമായ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈക്കോടതിയിൽ.
 
ചിത്രത്തിലെ നായികയായിരുന്ന നടി നയൻതാര, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയിൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിൽ ചിത്രത്തിലെ ബിടിഎസ് ദൃശ്യങ്ങൾ അനുമതി കൂടാതെ ഉപയോഗിച്ചു. ഇത് പകർപ്പവകാശ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്ന് ധനുഷിന്റെ അഭിഭാഷകൻ പി.എസ്. രാമൻ കോടതിയെ അറിയിച്ചു.
 
എന്നാൽ, ധനുഷിന്റെ ഹർജികൾ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് നെറ്റ്ഫ്ളിക്സ് ഇന്ത്യ നൽകിയ ഹർജികൾ തീയതി വ്യക്തമാക്കാതെ വിധി പറയാനായി മാറ്റി. ധനുഷിന്റെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്നായിരുന്നു നെറ്റ്ഫ്ളിക്സിന്റെ വാദം. 2020ൽ തന്നെ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കപ്പെട്ടിരുന്നുവെന്ന് നെറ്റ്ഫ്ളിക്സിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പാർഥസാരഥി ചൂണ്ടിക്കാണിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: വാട്‌സ്ആപ്പ് ചാറ്റ്, കോള്‍ റെക്കോര്‍ഡിങ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിജിറ്റല്‍ തെളിവുകളുമായി അതിജീവിത, മുഖ്യമന്ത്രിക്കു പരാതി

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments