Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയൻതാരയ്ക്ക് ഒന്നരക്കോടി, വിജയ് സേതുപതിക്ക് 2; ബാക്കി ചിലവ് വെറും 50 ലക്ഷം മതിയോ? ധനുഷിന്റെ 4 കോടി കണക്ക് ശരിയാകുന്നില്ലല്ലോന്ന് വിമർശനം

നയൻ‌താര-വിഘ്‌നേശ് പ്രണയം കാരണം കോടികൾ നഷ്ടമായെന്ന് ധനുഷ്

നയൻതാരയ്ക്ക് ഒന്നരക്കോടി, വിജയ് സേതുപതിക്ക് 2; ബാക്കി ചിലവ് വെറും 50 ലക്ഷം മതിയോ? ധനുഷിന്റെ 4 കോടി കണക്ക് ശരിയാകുന്നില്ലല്ലോന്ന് വിമർശനം

നിഹാരിക കെ എസ്

, ശനി, 14 ഡിസം‌ബര്‍ 2024 (08:35 IST)
നയൻ‌താര-ധനുഷ് പോര് മുറുകുന്നു. നയൻ‌താരയ്ക്കും വിഘ്‌നേശ് ശിവനുമെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.  ഇരുവർക്കുമെതിരെ നൽകിയ സത്യവാങ്മൂലത്തിൽ ഗുരുതര ആരോപണങ്ങൾ ആണ് ധനുഷ് ഉന്നയിച്ചിരിക്കുന്നത്. നയൻതാരയും വിഘ്‌നേശും തമ്മിലുള്ള പ്രണയം മൂലമാണ് നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണം നീണ്ടു പോയതെന്നും അതുകൊണ്ട് തനിക്ക് കോടികളാണ് നഷ്ടം വന്നിരിക്കുന്നതെന്നും ധനുഷ് ആരോപിക്കുന്നു.
 
നയൻതാരയും വിഘ്നേഷും പ്രണയത്തിലായതോടെ ഇരുവരും സെറ്റിലേക്ക് വരാൻ വൈകുന്നത് പതിവായി. സെറ്റിൽ ഒട്ടും പ്രഫഷനലല്ലാതെയാണ് ഇരുവരും പെരുമാറിയിരുന്നത്. ഈ കാണങ്ങളാൽ നാല് കോടി ബജറ്റിൽ നിശ്ചയിച്ച സിനിമ, ആ ബജറ്റിൽ പൂർത്തിയാക്കാൻ സാധിക്കാതെ വന്നുവെന്ന് ആരോപിച്ചു. നാല് കോടി ആയിരുന്നു നാനും റൗഡി താന്റെ ബജറ്റ് എന്നും എന്നാൽ നയൻ കാരണം അതിലും ചെലവാക്കേണ്ടി വന്നുവെന്നുമാണ് ധനുഷിന്റെ ആരോപണം.
 
ഈ ആരോപണം അത്ര വിശ്വാസയോഗ്യമല്ലെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. നാനും റൗഡി താൻ റിലീസ് ആയത് 2015
ഒക്ടോബറിൽ ആയിരുന്നു. ഈ സമയം, മായ, തനി ഒരുവൻ സിനിമയുടെ വമ്പൻ വിജയം നയൻതാരയ്ക്ക് ലേഡി സൂപ്പർസ്റ്റാർ പദവി നൽകിയിരുന്നു. ഒന്നരക്കോടിയായിരുന്നു ഈ സമയം നയൻതാരയുടെ പ്രതിഫലം. നാനും റൗഡി താന്റെ വിജയത്തിന് ശേഷമാണ് ഇത് 3 കൂടിയായി ഉയർത്തിയത്. നയൻതാരയുടെ നായകനായി അഭിനയിച്ച വിജയ് സേതുപതി ഈ കാലയളവിൽ വാങ്ങിയിരുന്നത് 2 കോടി ആയിരുന്നു. ഇപ്പോൾ തന്നെ മൂന്നര കോടി ആയില്ലേ എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. 
 
മറ്റ് താരങ്ങൾക്കും പ്രൊമോഷനും സിനിമ നിർമാണത്തിനുമൊക്കെയായി 50 ലക്ഷ്യമേ ചിലവായുള്ളോ എന്നാണ് നയൻതാരയുടെ ആരാധകരുടെ ചോദ്യം. കണക്കുകൾ മാച്ച് ആകുന്നില്ലല്ലോ എന്നാണ് ഇവർ പരിഹാസത്തോടെ ചോദിക്കുന്നത്. ഏതായാലും ഇക്കാര്യത്തിൽ നയൻതാര കോടതിയിൽ ഉടൻ തന്നെ മറുപടി നൽകുമെന്നാണ് കരുതുന്നത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒരാൾ മാത്രം കുറ്റക്കാരനാകുന്നതെങ്ങനെ?': അല്ലു അർജുന്റെ അറസ്റ്റിൽ പ്രതികരിച്ച് രശ്‌മിക മന്ദാന