Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിസ്‌മയിപ്പിക്കാൻ മമ്മൂക്കയെത്തും, ഫെബ്രുവരി 28ന്!

വിസ്‌മയിപ്പിക്കാൻ മമ്മൂക്കയെത്തും, ഫെബ്രുവരി 28ന്!

വിസ്‌മയിപ്പിക്കാൻ മമ്മൂക്കയെത്തും, ഫെബ്രുവരി 28ന്!
, തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (08:13 IST)
ഫെബ്രുവരി മാസത്തിനായി സിനിമാപ്രേമികൾ കാത്തിരിക്കുകയാണ്. മറ്റൊന്നിനും വേണ്ടിയല്ല, മമ്മൂട്ടിയുടെ അഭിനയ മികവ് കൊണ്ട് വ്യത്യസ്‌തമാകുന്ന രണ്ട് ചിത്രങ്ങൾക്ക് വേണ്ടി. അതേ പേരൻപിനും യാത്രയ്‌ക്കും വേണ്ടി. മലയാളികൾ മറ്റൊരു ഭാഷയിലെ ചിത്രങ്ങൾക്ക് വേണ്ടി ഇത്രയും കാത്തിരുന്ന ചരിത്രം വേറെ ഉണ്ടാകില്ല.
 
എന്നാൽ ആകാംക്ഷയ്‌ക്ക് വിരാമമായി. മമ്മൂട്ടിയുടെ പേരൻപ് ഫെബ്രുവരി 28ന് എത്തും എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ജനുവരി 5ന് ട്രെയ്‌ലര്‍ പുറത്തിറങ്ങുമെന്നും വാർത്തകൾ ഉണ്ട്. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്ന് നേരത്തേ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ത
 
തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ റാം ഒരുക്കിയ പേരന്‍പ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിലേറേയായെങ്കിലും വിവിധ ചലച്ചിത്രോല്‍സവങ്ങളിലെ പ്രദര്‍ശനത്തിനു ശേഷമാണ് റിലീസിന് തയാറെടുക്കുന്നത്. അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. 
 
അമുദന്‍ എന്ന ടാക്‌സി ഡ്രൈവറുടെ കഥാപാത്രത്തെ മമ്മൂട്ടിയെ ഏല്‍പ്പിക്കുന്നതിന് വര്‍ഷങ്ങളോളമാണ് റാം കാത്തുനിന്നത് എന്നതിലൂടെയും ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൂസിഫറിനെക്കുറിച്ചല്ല, മമ്മൂട്ടിയെക്കുറിച്ച് പൃഥ്വിക്ക് പറയാനുണ്ട്!