അശ്വതി ലക്ഷ്യം വെച്ചത് പേളി മാണിയെയോ?; വിശദീകരണം

നിഹാരിക കെ.എസ്
വെള്ളി, 17 ഒക്‌ടോബര്‍ 2025 (15:06 IST)
നടിയും ലൈഫ് കോച്ചുമാണ് അശ്വതി ശ്രീകാന്ത്. കുഞ്ഞുങ്ങളുടെ വൈകാരിക നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന മാതാപിതാക്കൾക്കെതിരെ അശ്വതി കഴിഞ്ഞ ദിവസം ഒരു വീഡിയോ ചെയ്തിരുന്നു. കുട്ടികളുടെ വള്‍നറബിള്‍ ആയ നിമിഷങ്ങള്‍ പങ്കുവെച്ചാല്‍ ഭാവിയില്‍ അത് കുട്ടികളുടെ ആത്മവിശ്വാസത്തെയും മറ്റും ബാധിക്കുമെന്നാണ് അശ്വതി പറഞ്ഞത്.
 
അശ്വതിയുടെ വിഡിയോ വൈറലയാതോടെ താരം പറഞ്ഞത് നടിയും അവതാരകയുമായ പേളി മാണിക്കെതിരെ ആണെന്ന് ചിലര്‍ വ്യാഖ്യാനിച്ചു. പേളി തന്റെ രണ്ട് മക്കളുടെയും നർമങ്ങൾ നിറഞ്ഞ മുഹൂർത്തങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. അശ്വതി ഇത് ചൂണ്ടിക്കാട്ടിയാണ് സംസാരിച്ചതെന്നായിരുന്നു പ്രചരിച്ചത്. അശ്വതി പേളിക്കെതിരെ എന്ന തരത്തിലുള്ള റിയാക്ഷന്‍ വിഡിയോകളും പ്രത്യക്ഷപ്പെട്ടു. 
 
ഈ സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അശ്വതി. താന്‍ ആരേയും ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നും പൊതുവായി പറഞ്ഞതാണെന്നുമാണ് അശ്വതിയുടെ പ്രതികരണം. പേളിയുടെ പേരെടുത്ത് പറയാതെയാണ് അശ്വതി വിഡിയോയില്‍ സംസാരിക്കുന്നത്. മറ്റൊരാളെ കുറ്റപ്പെടുത്തി കണ്ടന്റുണ്ടാക്കുന്ന ശീലം തനിക്കില്ല. തന്റെ വാക്കുകള്‍ വെറുപ്പ് പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുതെന്നും അശ്വതി പറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനങ്ങളെ കൊന്നാൽ അവിടെ വെച്ച് ഹമാസിനെ തീർക്കും, ഗാസ സമാധാനകരാറിൽ മുന്നറിയിപ്പുമായി ട്രംപ്

Gold Price Today: ഒറ്റക്കുതിപ്പ്, സ്വർണവില 97,000 കടന്നു, ഒറ്റയടിക്ക് കൂടിയത് 2000 രൂപയിലേറെ

അതിർത്തിയിൽ ഇന്ത്യ വൃത്തിക്കെട്ട കളി കളിച്ചേക്കാം, താലിബാനോടും ഇന്ത്യയോടും യുദ്ധത്തിന് തയ്യാറെന്ന് പാകിസ്ഥാൻ

ശിരോവസ്ത്രമിട്ട ടീച്ചർ കുട്ടിയുടെ ശിരോവസ്ത്രത്തെ വിലക്കുന്നത് വിരോധാഭാസം, മറുപടി പറയേണ്ടിവരുമെന്ന് വിദ്യഭ്യാസ മന്ത്രി

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം റാന്നിയിലേക്ക്; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള മൊഴി നല്‍കിയെന്ന് സൂചന

അടുത്ത ലേഖനം
Show comments