Webdunia - Bharat's app for daily news and videos

Install App

'ധനുഷിനെ സൂക്ഷിക്കുക' മഡോണയോട് തൃഷ! വൈറൽ ട്വീറ്റിന് പിന്നിലെ സത്യമെന്ത്?

നിഹാരിക കെ എസ്
തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (16:36 IST)
നടൻ വിജയുമായുള്ള സുഹൃദ് ബന്ധത്തിന്റെ പേരിൽ നടി തൃഷയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. തമിഴകത്ത് ധനുഷ്-നയൻ‌താര പോരിന് ശേഷം, വിജയ്-തൃഷ 'പ്രണയം' ചർച്ചയാവുകയാണ്. വിജയ്-സംഗീത വിവാഹബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത് തൃഷ ആണെന്ന തരത്തിലുള്ള പ്രചാരണമാണ് എങ്ങും. ഇതിനിടെയാണ് തൃഷയുടേതെന്ന രീതിയിൽ ഒരു ട്വീറ്റ് വ്യാപകമായി പ്രചരിച്ചത്.
 
ധനുഷിനെ കുറിച്ച് നടി മഡോണ സെബാസ്റ്റ്യനെ തൃഷ താക്കീത് ചെയ്യുന്നതാണ് ഈ ട്വീറ്റ്. ധനുഷിനെ സൂക്ഷിക്കുക എന്നാണ് വൈറൽ ട്വീറ്റിൽ ഉള്ളത്. ധനുഷും മഡോണയും മുമ്പ് 2017ൽ പുറത്തിറങ്ങിയ പാ പാണ്ടി എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഈ സമയം തൃഷയുടേതെന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് മഡോണയ്ക്ക് മുന്നറിയിപ്പെന്ന രീതിയിൽ ഈ ട്വീറ്റ് പ്രചരിച്ചത്. എന്നാൽ, ഈ ട്വീറ്റ് തൃഷയുടേതല്ല. തൃഷയുടെ അക്കൗണ്ട് അല്ല ഇത്. വ്യാജമായി സൃഷ്ടിച്ച അക്കൗണ്ടിൽ നിന്നാണ് ധനുഷിനെതിരെയുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്. 
 
നിലവിൽ ഈ ട്വീറ്റ് വ്യാപകമായി പ്രചരിക്കാൻ കാരണം തൃഷ ആണെന്നാണ് കണ്ടുപിടുത്തം. വിജയ്-തൃഷ പ്രൈവറ്റ് ജെറ്റ് യാത്ര കൊടുംപിരി കൊണ്ടിരിക്കുന്ന ഈ സമയം, ഇതിനെ വഴിതിരിച്ച് വിടാനാണ് തൃഷയുടെ ആരാധകർ 'ധനുഷിനെ സൂക്ഷിക്കുക' എന്ന് വ്യാജ ട്വീറ്റ് വഴി പ്രചരിപ്പിക്കുന്നതെന്നാണ് ധനുഷ് ആരാധകരുടെ വാദം. മറിച്ച് ധനുഷിന്റെ ആരാധകരാണ് ഈ വ്യാജ ട്വീറ്റിന് പിന്നിലെന്നാണ് തൃഷയുടെ ആരാധകർ വാദിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

തിരുവനന്തപുരത്ത് ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; പത്തുപേര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments