'അല്ലെങ്കിലേ ചീത്തപ്പേരാ... അപ്പോഴാ’ - സണ്ണി വെയ്ന്‍റെ വിവാഹത്തിനെത്തിയ ദിലീപിന്‍റെ കമന്‍റ്

വെള്ളി, 12 ഏപ്രില്‍ 2019 (11:32 IST)
കഴിഞ്ഞ ദിവസമായിരുന്നു സിനിമാ താരം സണ്ണി വെയിന്‍റെ വിവാഹം. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ കൂടുതല്‍ ആളുകളൊന്നും പങ്കെടുത്തിരുന്നില്ല. അടുത്ത ബന്ധുക്കളും സുഹ്രത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി വിവാഹത്തിന് പങ്കെടുത്ത വ്യക്തിയാണ് നടൻ ദിലീപ്.
 
മകളുടെ ചോറൂണിന് ഗുരുവായൂരിൽ എത്തിയതായിരുന്നു ദിലീപും കാവ്യയും മീനാക്ഷിയും. സണ്ണി വെയിന്‍റെ വിവാഹ വാര്‍ത്തയറിഞ്ഞതോടെ ഇരുവര്‍ക്കും ആശംസകള്‍ നേരാന്‍ ദിലീപ് നേരിട്ട് എത്തി. ആശംസകള്‍ നേര്‍ന്ന ശേഷം ഇരുവര്‍ക്കും നടുവില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയില്‍ ദിലീപിന്റെ കമന്റ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാവുകയാണ്.
 
ഫോട്ടോ എടുക്കുന്നതിനിടയിൽ പെട്ടെന്ന് വലതുവശത്തേക്ക് മാറി സണ്ണി വെയിനെ വധു ര‍ഞ്ജിനിയോട് ചേര്‍ത്തു നിര്‍ത്തി. മാറി നില്‍ക്കുന്നതിനിടയില്‍ ഒരു കമന്‍റും അടിച്ചു. 'അല്ലെങ്കിലേ ചീത്തപ്പേരാ അപ്പോഴാ' ദിലീപിന്‍റെ കമന്‍റ് കൂടി നിന്നവരില്‍ ചിരിപടര്‍ത്തി. ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനി ആണ് വധു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം രാജയുടെ എൻ‌ട്രിയും സണ്ണി ലിയോണിന്റെ ഡാൻസും ലീക്കായി? ഇത് കരുതികൂട്ടിയുള്ള ആക്രമണം?