Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസ്‌ക് ധരിച്ച് കാവ്യാ മാധവൻ, തനി നാടൻ ലുക്കിൽ ദിലീപ് !

മാസ്‌ക് ധരിച്ച് കാവ്യാ മാധവൻ, തനി നാടൻ ലുക്കിൽ ദിലീപ് !

കെ ആര്‍ അനൂപ്

, ചൊവ്വ, 10 നവം‌ബര്‍ 2020 (13:36 IST)
വിവാഹശേഷം സിനിമയിലും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താരമാണ് കാവ്യ മാധവൻ. ഇപ്പോഴിതാ ദിലീപിനൊപ്പമുളള താരത്തിൻറെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ അടക്കം തരംഗമാകുന്നത്. മാസ്ക് ധരിച്ച് തനിനാടൻ ലുക്കിലാണ് കാവ്യ. മുണ്ടും ഷർട്ടും ധരിച്ച് താടി വളർത്തിയ ലുക്കിലാണ് ദിലീപ്.
 
സിനിമയിലെന്നപോലെ പൊതുപരിപാടികളിൽ നിന്നും മാറിനിൽക്കുന്ന കാവ്യയെ വീണ്ടും കണ്ടതിൻറെ സന്തോഷത്തിലാണ് ആരാധകർ. മിഴിരണ്ടിലും എന്ന സിനിമയിലെ കൃഷ്ണ കുമാറിനെയും ഭദ്രയേയും പോലെ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. 
 
2016-ൽ പുറത്തിറങ്ങിയ ‘പിന്നെയും’ എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചത്. അതേസമയം, ദിലീപിൻറെ 'കേശു ഈ വീടിൻറെ നാഥൻ' എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധ്യാന്‍ സംവിധാനം ചെയ്യുന്നു, ഒരു നിവിന്‍ പോളി - അജു വര്‍ഗീസ് ചിത്രം !