ഇപ്പോഴുള്ളത് മോഹൻലാൽ എന്ന താരം മാത്രം, നല്ല തിരക്കഥയൊന്നും മോഹൻലാലിനെ തേടി എത്തുന്നില്ല ?!

ചിപ്പി പീലിപ്പോസ്

തിങ്കള്‍, 17 ഫെബ്രുവരി 2020 (15:29 IST)
മോഹൻലാൽ എന്ന താരം വളരെ പെട്ടന്നാണ് വളർന്നത്. ദൃശ്യത്തിനു ശേഷം ബോക്സോഫീസിൽ മിന്നും തിളക്കം കാഴ്ച വെയ്ക്കുകയും 100 കോടി 150 കോടി 200 കോടി എന്ന വലിയ തുകയിലേക്ക് മോഹൻലാൽ ചിത്രങ്ങൾ മാറിയത് വളരെ പെട്ടന്നാണ്. എന്നാൽ, കഴിഞ്ഞ കുറക്ക്ച്ച് വർഷങ്ങളായി മോഹൻലാലിലെ ‘നടനെ’ കാണാൻ കഴിയാതെ വിഷമിക്കുകയാണ് ആരാധകർ. മോഹൻലാലിനു ഇത് എന്തുപറ്റി എന്നാണ് ഏവരും ചോദിക്കുന്നത്. 
 
അതുതന്നെയാണ് സംവിധായകൻ ഭദ്രനും ചോദിക്കുന്നത്. മോഹന്‍ലാലിനെ നമിച്ച് പോയ സിനിമയാണ് സ്ഫടികം. ആ മോഹന്‍ലാലിന് എന്ത് പറ്റിയെന്ന് ഇപ്പോഴത്തെ സിനിമകള്‍ കാണുമ്പോള്‍ ആലോചിക്കാറുണ്ടെന്നും ഭദ്രന് പറയുന്നു. 
 
ഇതിന്റെ കാരണമാഇയ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് നല്ല തിരക്കഥകളെ ആണ്. അദ്ദേഹത്തിന്റെ മുന്നിലേക്ക് നല്ല സ്‌ക്രിപ്ടുകള്‍ കടന്നുചെല്ലുന്നില്ല എന്നതാണ് കാരണമെന്നും ഭദ്രന്‍. നമ്മുടെ സൂപ്പര്‍താരങ്ങള്‍ ആരും തന്നെ കുറവുള്ളലരല്ല. അവരാണ് ഈ മലയാള സിനിമയെ മുന്നിലെത്തിച്ചതെന്നും ഭദ്രന്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ഈ പറഞ്ഞത് ഞാന്‍ എങ്ങനെ ഷൂട്ട് ചെയ്യും'; എമ്പുരാൻ ചർച്ചകളെക്കുറിച്ച് പൃഥ്വിരാജ്