Webdunia - Bharat's app for daily news and videos

Install App

‘അഭിനയിച്ച് കൊതി തീർന്നിട്ടില്ലാത്ത നടനാണ് മമ്മൂട്ടി’- സംവിധായകൻ സക്കറിയ പറയുന്നു

പല രാജ്യങ്ങളില്‍ നിന്നുള്ള പ്രേക്ഷകര്‍ക്കു മുന്‍പില്‍ ആ നടന്‍ അംഗീകരിക്കപ്പെടുന്നത് കാണുമ്പോള്‍ അതിലും വലിയ സന്തോഷം

Webdunia
വ്യാഴം, 29 നവം‌ബര്‍ 2018 (11:56 IST)
പേരൻപ് എന്ന ചിത്രത്തെ കുറിച്ച് വർണിച്ചിട്ടും വർണിച്ചിട്ടും തികയാതെ വരികയാണ്. അത്രമേൽ തീഷ്ണമായ കഥയുള്ള ചിത്രം. അതാണ് പേരൻപ്. സംവിധായകൻ റാമിന്റെ കരിയർ ബെസ്റ്റ് സിനിമ എന്ന് തന്നെ പറയാം. അഭിനയത്തോടുള്ള തന്റെ ആസക്തി എന്താണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മമ്മൂട്ടി. 
 
സംവിധായകന്റെ ചിത്രമാണ് പേരന്‍പ് എന്ന് സംവിധായകൻ സക്കറിയ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നു. അഭിനയിച്ചു കൊതി തീര്‍ന്നിട്ടില്ലാത്ത നടനാണ് മമ്മൂട്ടിയെന്ന് ഈ ചിത്രത്തിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്. 
 
‘ആ അച്ഛനും മകളും നമ്മളെ കൈ പിടിച്ചു കൂടെ കൂട്ടും. വല്ലാത്ത ഒരനുഭവമാണ്. സിനിമ തീര്‍ന്നപ്പോള്‍ മിക്കവരും എഴുന്നേറ്റുനിന്നു കയ്യടിച്ചു. ചിലര്‍ എന്തു പറയണം എന്നറിയാതെ സീറ്റില്‍ തന്നെയിരുന്നു. ചിലര്‍ കരയുകയായിരുന്നു.  പല രാജ്യങ്ങളില്‍ നിന്നുള്ള പ്രേക്ഷകര്‍ക്കു മുന്‍പില്‍ ആ നടന്‍ അംഗീകരിക്കപ്പെടുന്നത് കാണുമ്പോള്‍ അതിലും വലിയ സന്തോഷം. അടുത്ത ദശാബ്ദങ്ങളിലൊന്നും നമ്മള്‍ മലയാള സിനിമയില്‍ ഇങ്ങനെയൊരു മമ്മൂട്ടിയെ കണ്ടിട്ടില്ല.’– സക്കറിയ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം; കാണാതായത് 107 ​ഗ്രാം സ്വർണം, അന്വേഷണം

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കി: സംസ്ഥാനത്തെ 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

'ഇനിയൊരു ആക്രമണമുണ്ടായാല്‍ യുദ്ധമായി കണക്കാക്കും'; പാകിസ്ഥാന് അന്ത്യശാസനവുമായി ഇന്ത്യ

അടുത്ത ലേഖനം
Show comments