മോഹൻലാൽ ഡേറ്റ് നൽകിയില്ല; വിവാദത്തിന് പിന്നിൽ പകപോക്കൽ

മോഹൻലാൽ ഡേറ്റ് നൽകിയില്ല; വിവാദത്തിന് പിന്നിൽ പകപോക്കൽ

ബുധന്‍, 25 ജൂലൈ 2018 (10:43 IST)
സംസ്ഥാന ചലച്ചിത്ര പുരസ്കാരവിതരണച്ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെയുള്ള വിവാദങ്ങൾ തീരുന്നില്ല. ഈ നീക്കത്തിന് പിന്നിൽ മലയാളത്തിലെ പ്രധാന സംവിധായകൻ ആണെന്നും റിപ്പോർട്ടുകൾ. തന്റെ ചിത്രത്തിന് മോഹൻലാൽ ഡേറ്റ് നൽകാത്തതിനെത്തുടർന്നുള്ള പകപ്പോക്കലാണിതെന്നും സിനിമാരംഗത്തുള്ളവർ പറയുന്നു.
 
ഈ സംവിധായകൻ കഥ പറഞ്ഞപ്പോൾ അതിലെ ചില ഭാഗങ്ങളെക്കുറിച്ചു മോഹൻലാൽ സംശയം ഉന്നയിച്ചു. സംവിധായകനു മറുപടിയും നൽകാനായില്ല. തുടർന്ന് മോഹൻലാൽ ആ സിനിമ ഉപേക്ഷിക്കുകയും ചെയ്‌തു. ശേഷം മോഹൻലാലിനോടു സംവിധായകൻ പറഞ്ഞതിങ്ങനെയായിരുന്നു, ‘മോഹൻലാലിനെ മലയാളികൾക്കുമാത്രമേ അറിയാവൂ, ലോകത്തെ വലിയ സിനിമാപ്രവർത്തകർ എന്റെ സിനിമ കണ്ടിട്ടുണ്ട്. അവർക്കെല്ലാം എന്നെ അറിയാം.’ 
 
നടിയെ അപമാനിച്ച സംഭവത്തിൽ താരസംഘടനയായ അമ്മ തെറ്റായ നിലപാടാണ് സ്വീകരിച്ചതെന്നും അതിന്റെ പ്രസിഡന്റായ മോഹൻലാലിനെ ചലച്ചിത്ര പുരസ്കാരവിതരണച്ചടങ്ങിൽ പങ്കെടുപ്പിക്കുന്നതു തെറ്റാണെന്നാണ് ഈ സംവിധായകന്റെ വാദം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂക്കയുടേയും മോഹൻലാൽ സാറിന്റേയും ഒക്കെ ചൂടും ചൂരുമേറ്റാണ് വളർന്നത്, അവരില്ലാതെ എന്ത് ആഘോഷം?‌ ഇന്ദ്രൻസ്