Webdunia - Bharat's app for daily news and videos

Install App

'നമ്മുടെ ഡ്രസ് ഒരുപോലുണ്ടല്ലോ, മാറ്റിയിട്ട് വരൂ...': ഡ്രസ് മാറ്റാൻ പറഞ്ഞത് നയൻതാരയോ? തുറന്ന് പറഞ്ഞ് ദിവ്യ ദർശിനി

നിഹാരിക കെ.എസ്
തിങ്കള്‍, 5 മെയ് 2025 (12:16 IST)
തൊട്ടതെല്ലാം വിവാ​ദമാകുന്ന സമയമാണ് നയൻതാരയ്ക്ക്. ജവാൻ എന്ന ഹിന്ദി സിനിമ അല്ലാതെ മറ്റ് ഹിറ്റുകളൊന്നും അടുത്ത വർഷങ്ങളായി നയൻതാരയുടെ കൈയിലില്ല. ധനുഷിനെതിരെ രംഗത്ത് വന്നതോടെ കടുത്ത സൈബർ ആക്രമണമാണ് നടിക്ക് നേരെ ഉയർന്നത്. അഹങ്കാരിയും ജാഡക്കാരിയുമാണെന്നൊക്കെ പ്രചാരണമുണ്ടായി. ഇതിനിടെ പ്രമുഖ തമിഴ് ആങ്കർ ദിവ്യ ദർശിനി ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശവും ചർച്ചയായി. 
 
താൻ ഇന്റർവ്യൂ ചെയ്ത നടിയിൽ നിന്നുണ്ടായ വിഷമിപ്പിച്ച അനുഭവമാണ് ദിവ്യ ദർശിനി പങ്കുവെച്ചത്. ആ നായികയും ഞാനും ഒരേ പാറ്റേണിലുള്ള ഡ്രസ് ആണ് ധരിച്ചിരുന്നത്. നമ്മൾ രണ്ട് പേരും ഒരേ പോലുള്ള ഡ്രസ് ആണല്ലോ ധരിച്ചതെന്ന് പറഞ്ഞ നടി ചേഞ്ച് ചെയ്യാൻ വേറെ വസ്ത്രമുണ്ടോ എന്ന് ചോദിച്ചുവെന്നും ദിവ്യദർശിനി പറഞ്ഞിരുന്നു. തന്നോട് വസ്ത്രം മാറാൻ പറഞ്ഞത് വിഷമിപ്പിച്ചു എന്ന് നടിയും അവതാഹാരകായുമായ ദിവ്യ ദർശിനി പറഞ്ഞത് ആരാധകരെ ചൊടിപ്പിച്ചു. 
 
പേര് പറഞ്ഞില്ലെങ്കിലും ഈ നടി നയൻ‌താരയാണെന്ന വാദം വന്നു. നയൻതാരയുടെ ഒരു അഭിമുഖത്തിൽ ആങ്കർ ദിവ്യ ദർശിനിയായിരുന്നു. ഒരേ പോലുള്ള സാരിയാണ് ഇവർ ധരിച്ചിരുന്നത്. ഈ ഫോട്ടോയും പ്രചരിച്ചതോടെ വാദത്തിന് ആക്കം കൂടി. നയൻതാര ആണെന്ന് പ്രചരിച്ചതോടെ നടിക്കെതിരെ വീണ്ടും സൈബർ ആക്രമണമുണ്ടായി. 
 
ഇപ്പോഴിതാ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ദിവ്യ ദർശിനി. നയൻതാരയല്ല ആ നടിയെന്ന് ദിവ്യ ദർശിനി പറയുന്നു. നയൻതാരയാണ് അങ്ങനെ പറഞ്ഞതെന്ന് എഴുതിയപ്പോൾ എനിക്ക് വിഷമം തോന്നി. പാവം, അവരല്ല അത്. അവരും ഈ സംഭവവും തമ്മിൽ ഒരു ബന്ധവുമില്ല. നയൻതാരയല്ല അതെന്ന് വിശദീകരണം നൽകിയാൽ നടി പറഞ്ഞ് ചെയ്യിച്ചതാണോ എന്ന് ചോദ്യങ്ങൾ വരും. 
 
ഈയടുത്ത് ഒരു ലോഞ്ചിം​ഗിന് വന്നപ്പോൾ അവർ തിരിച്ച് പോയ ശേഷം എനിക്ക് മെസേജ് അയച്ചു. നിങ്ങളുടെ സാരിയും ​ഗെറ്റപ്പും വളരെ ഭം​ഗിയുണ്ടായിരുന്നെന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞ ഒരാളെക്കുറിച്ച് ഇങ്ങനെ എഴുതുന്നല്ലോ എന്നോർത്ത് എനിക്ക് വിഷമം തോന്നി. എന്നെക്കുറിച്ച് എഴുതുമ്പോൾ കുഴപ്പമില്ല. പക്ഷെ മറ്റൊരാളെ ഒരു കാരണവുമില്ലാതെ ഇതിലേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്നും ദിവ്യ ദർശിനി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരരെ സഹായിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കശ്മീര്‍ പോലീസ്; 2800 പേരെ കസ്റ്റഡിയിലെടുത്തു

സിനിമാ താരമല്ല 'സൂപ്പര്‍ കളക്ടര്‍'; തൃശൂരിന്റെ ഹൃദയം കവര്‍ന്ന് അര്‍ജുന്‍ പാണ്ഡ്യന്‍ (വീഡിയോ)

പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഏല്‍പ്പിച്ചത് മറന്നു പോയി; നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍

Thrissur Pooram Traffic Regulations: രാവിലെ അഞ്ച് മുതല്‍ റൗണ്ടിലേക്കു വാഹനങ്ങള്‍ അനുവദിക്കില്ല; തൃശൂര്‍ പൂരം ഗതാഗത നിയന്ത്രണം ഇങ്ങനെ

പേവിഷ ബാധയേറ്റ് ഏഴ് വയസ്സുകാരി മരിച്ചു; ഒരു മാസത്തിനിടെ ഏഴ് പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments