Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mohanlal - Prithviraj Movie: ലൂസിഫര്‍ 3 നു മുന്‍പ് വേറൊരു അഡാറ് ഐറ്റം; പ്രഖ്യാപനം മോഹന്‍ലാലിന്റെ ജന്മദിനത്തില്‍?

ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് മറ്റൊരു സിനിമയ്ക്കായി മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്നത്

Mohanlal Prithviraj Movie Synopsis

രേണുക വേണു

, തിങ്കള്‍, 5 മെയ് 2025 (07:55 IST)
Mohanlal - Prithviraj Movie: ലൂസിഫര്‍ 3 നു മുന്‍പ് മറ്റൊരു ചിത്രത്തിനായി മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്നു. ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിപിന്‍ ദാസ് ആണ് മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രത്തിന്റെ തിരക്കഥ. 
 
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് മറ്റൊരു സിനിമയ്ക്കായി മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്നത്. ഇത് പൂര്‍ണമായും ഒരു കുടുംബ ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 
 
മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ച ആദ്യ ചിത്രം ലൂസിഫര്‍ ആണ്. അതിനുശേഷം ബ്രോ ഡാഡി ഒരുക്കി. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ബ്രോ ഡാഡിക്ക് കുടുംബ പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ബ്രോ ഡാഡി പോലെ മറ്റൊരു കുടുംബ ചിത്രത്തിനായിരിക്കും ഇരുവരും ഒന്നിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ വർഷത്തെ സൂപ്പർ ഹിറ്റ്, ഒടിടിയിലും തകർക്കാൻ അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലി, എവിടെ കാണാം, റിലീസ് തീയ്യതി