എമ്പുരാനു പിന്നാലെ മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ മാര്‍ച്ച് 27 നാണ് തിയറ്ററുകളിലെത്തിയത്
Mohanlal - Prithviraj Movie: എമ്പുരാന്റെ വിജയത്തിനു പിന്നാലെ മോഹന്‍ലാലിനെ (Mohanlal) നായകനാക്കി മറ്റൊരു സിനിമ ചെയ്യാന്‍ പൃഥ്വിരാജ് (Prithviraj). ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനു മുന്‍പ് ഈ പ്രൊജക്ട് നടക്കുമെന്നാണ് വിവരം.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ മാര്‍ച്ച് 27 നാണ് തിയറ്ററുകളിലെത്തിയത്. ചിത്രം ഇതിനോടകം വേള്‍ഡ് വൈഡായി 250 കോടിയിലേറെ കളക്ട് ചെയ്തു. ലൂസിഫറിന്റെ മൂന്നാം ഭാഗത്തിലായിരിക്കും ഇനി മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുകയെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് മറ്റൊരു സിനിമ ചെയ്യാന്‍ തീരുമാനമായിരിക്കുന്നത്.
ബ്രോ ഡാഡി പോലെ ഒരു കുടുംബ ചിത്രമായിരിക്കും പൃഥ്വിരാജ് സംവിധാനം ചെയ്യാന്‍ പോകുന്ന മോഹന്‍ലാല്‍ ചിത്രമെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.