divya Sreedhar- Kris Venugopal
സോഷ്യല്‍ മീഡിയയില്‍ വൈറലായ വിവാഹമായിരുന്നു സീരിയല്‍ താരങ്ങളായ ക്രിസ് വേണുഗോപാലിന്റെയും ദിവ്യാ ശ്രീധറിന്റെയും. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തെ തുടര്‍ന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഇരുവര്‍ക്കും എതിരെ ഉയര്‍ന്നിരുന്നു. ഇതില്‍ ഏറെയും മക്കളെ കെട്ടിച്ചയക്കാനായ സമയത്താണോ വിവാഹം, സ്വത്ത് കണ്ടിട്ടായിരിക്കും എന്ന രീതിയിലായിരുന്നു. ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ദിവ്യാ ശ്രീധര്‍.
ക്രിസിന്റെ പണം കണ്ടിട്ടാണ് ഞാന്‍ കല്യാണം കഴിച്ചതെന്നാണ് ചിലര്‍ പറയുന്നത്. പണിയെടുത്ത് അന്തസായിട്ടു തന്നെയാണ് ഞാന്‍ ജീവിക്കുന്നത്.
ഇപ്പോള്‍ പണിയെടുക്കാനുള്ള ആരോഗ്യമുണ്ട്. അല്ലാതെ ആരുടെയും സ്വത്ത് കണ്ടിട്ടല്ല. സ്വത്തൊക്കെ ഉണ്ട് ആവശ്യത്തിന്. പക്ഷേ, അതു കണ്ടിട്ടല്ല വിവാഹം കഴിച്ചതെന്ന് ദിവ്യ പറയുന്നു.
ഞാനൊരു പച്ചയായ മനുഷ്യ സ്ത്രീയാണ്, അമ്മച്ചിയായല്ലോ, എന്നൊക്കെ ചിലര്‍ പറയാറുണ്ട്. ഞാന്‍ പണ്ടേ അമ്മച്ചിയായതാണ്. രണ്ടു കുട്ടികളുണ്ട്. മോള്‍ക്ക് 18 വയസ് കഴിഞ്ഞു. മോന് 10 വയസാകുന്നു. കെട്ടിക്കാന്‍ പ്രായമായ മോളില്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്. അതിനിപ്പോ എന്താണ്?,
കെട്ടിക്കാന്‍ പ്രായമായ മക്കള്‍ ഉള്ളവര്‍ക്ക് വിവാഹം കഴിച്ചുകൂടേ? ഒറ്റക്ക് ജീവിക്കാന്‍ പറ്റുമെങ്കില്‍ അതാണ് നല്ലത്. പാര്‍ട്ണറെ കണ്ടുപിടിക്കാന്‍ പറ്റുന്നെങ്കില്‍ അതും നല്ലത്. മക്കളെ കണ്ടിട്ടൊന്നും മുന്‍പോട്ട് പോകരുത്. മക്കള്‍ തന്നെ നേരിട്ട് മുന്‍കൈയെടുത്ത് നടത്തുന്ന എത്രയോ വിവാഹങ്ങളുണ്ട്. ദിവ്യ ശ്രീധര്‍ ചോദിക്കുന്നു.