ആ സീൻ ആളുകൾ ഓർക്കാൻ കാരണം ലാലേട്ടനാണ്, ഞാൻ ഒന്നും ചെയ്യുന്നില്ല, കണ്ണട വെച്ച് അവിടെ ഇരിക്കുന്നതെ ഉള്ളു: നദിയ മൊയ്തു

അഭിറാം മനോഹർ
ശനി, 21 ജൂണ്‍ 2025 (10:48 IST)
Nadia Moidu - Mohanlal
മലയാളികള്‍ക്ക് ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍ എന്ന ഗാനം കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരുന്നത് നദിയാ മൊയ്തുവിനെയും പദ്മിനിയേയും ആയിരിക്കും. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ഫാസില്‍ സിനിമ. ഈ ഗാനത്തിനൊപ്പം തന്നെ സിനിമയിലെ മറ്റൊരു രംഗവും മലയാളികള്‍ ഇന്നും ഓര്‍ക്കുന്നതാണ്. നദിയാ മൊയ്തു ആളുകളെ നഗ്‌നമായി കാണാനാവുന്ന കണ്ണടയുണ്ടെന്ന് പറയുന്ന രംഗം. ഇന്നും നമ്മള്‍ ആ സീനിലെ ഡയലോഗ് പലപ്പോഴും ഉപയോഗിക്കുന്നവരാണ്. ഇപ്പോഴിതാ ആ രംഗം ഇപ്പോഴും ആളുകള്‍ ഓര്‍ക്കുന്നതിന് കാരണം മോഹന്‍ലാലിന്റെ പ്രകടനമാണെന്ന് പറയുകയാണ് നദിയ മൊയ്തു. ആ രംഗം എടുക്കുമ്പോള്‍ എങ്ങനെയായിരിക്കും സിനിമയില്‍ വരിക എന്നത് തനിക്ക് വലിയ ബോധം ഉണ്ടായിരുന്നില്ലെന്നും ഒരു അഭിമുഖത്തില്‍ നദിയ മൊയ്തു പറയുന്നു.
 
അത് അന്നത്തെ ആ ചെറുപ്പത്തിന്റെ ആയിരിക്കും നമുക്ക് അങ്ങനെ ഉള്ള ഇന്റന്‍സിറ്റി ഒന്ന് അന്ന് മനസ്സിലാകില്ല. എന്റെ അടുത്ത് സീന്‍ എക്‌സ്‌പ്ലെയിന്‍ ചെയ്തു തന്നു. ഇങ്ങനെ പോകണം, അങ്ങനെ ഇരിക്കണം, അങ്ങനെ പറയണം എന്നൊക്കെ. ഞാന്‍ അത് അങ്ങനെ ചെയ്തു എന്നെയുള്ളു. അതിന്റെ ഇമ്പാക്ട് ഞാന്‍ അറിയുന്നത് ആളുകള്‍ പിന്നീട് ആ സീനിനെ പറ്റി പറയുമ്പോഴാണ്.
ആ സീന്‍ എഴുതിയിരിക്കുന്ന ഭംഗിയും ലാലേട്ടന്റെ റിയാക്ഷന്‍സും അണ്‍ബിലീവബിള്‍ ആണ്. അവരാണ് ആ സീന്‍ വേറെ ലെവല്‍ ആക്കിയത്. ഞാന്‍ അവിടെ കണ്ണട വെച്ച് ഇരിക്കുന്നതേ ഉള്ളു.ലാലേട്ടന്‍ അവിടെ നിന്ന് കാണിച്ച ആ ഒരു ബോഡി ലാംഗ്വേജ് അണ്‍ ബിലീവബിള്‍ ആണ്. നദിയ മൊയ്തു പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments