Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മ മഴവില്ലിന്റെ പരിശീലനത്തിനിടെ ദുൽഖറിന് പരിക്ക്

വാർത്ത സിനിമ അമ്മ മഴവില്ല് ദുൽഖർ സൽമാൻ News Cinema Amma Mazhavill Dulquer Salman
അമ്മ മഴവില്ലിന്റെ പരീശീലനത്തിനിടെ ദുൽഖർ സൽമാന് പരിക്ക്. നൃത്ത പരിശീലനത്തിനിടെ ദുൽഖറിന്റെ കാലിൽ പരിക്കേൽക്കുകയായിരുന്നു. ഉടനെതന്നെ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് സാരമല്ലെന്നും, വിശ്രമം ആവശ്യമാണെന്നും ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. 
 
ഈ സാഹചര്യത്തിൽ താരം ഷോയിൽ നിന്നും പിന്മാറിയേക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയും  മഴവിൽ മനോരമ ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ഷോയാണ് അമ്മ മഴവില്ല്. ഈ മാസം ആറിന് വൈകുഇട്ട് തിരുവനന്തപുരത്തെ ഗ്രീൻൽഫീൽഡ്സ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മെഗാഷോ അരങ്ങേറും 
 
ഷോയൂടെ ഭാഗമയി 15 മുതിർന്ന അഭിനയതാക്കളെ ആദരിക്കുകയും ചെയ്യുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡെറിക് ഏബ്രഹാം തോക്കെടുത്താല്‍, അത് ജയിക്കാന്‍ വേണ്ടി മാത്രമുള്ള കളി!