Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാല് നായികമാർക്കൊപ്പം ഒന്നിലധികം വേഷങ്ങളിൽ ദുൽഖർ; വാനിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ പുറത്ത്

വാനിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ പുറത്ത്

Dulquer Salman
, ശനി, 16 ജൂണ്‍ 2018 (12:22 IST)
ആർ എ കാർത്തികിന്റെ സംവിധാനത്തിൽ ദുൽഖർ നായകനായെത്തുന്ന തമിഴ് ചിത്രമാണ് വാൻ. റോഡ് മൂവി വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ പ്രേക്ഷകർക്കായി ദുൽഖർ ഫേസ്‌ബുക്കിൽ പങ്കിട്ടിരിക്കുകയാണ്. നാല് നായികമാരുള്ള വാനിൽ ദുൽഖർ ഒന്നിലധികം വേഷങ്ങളിൽ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
 
തമിഴ് നടിയും മോഡലുമായ നിവേദ പേതുരാജ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുമെന്നും വാർത്തകളുണ്ട്. 'വാനം, ആകാശം എന്നൊക്കെ വാനിന് അർത്ഥമുണ്ട്. പറഞ്ഞു പഴകിയ പ്രണയ കഥയായിരിക്കില്ല ഈ ചിത്രമെന്ന് ഉറപ്പ് നൽകാൻ എനിക്കാകും. പ്രകൃതിയും ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രമാകുന്നുണ്ട്. ജീവിതത്തിന്റെ നേർക്കാഴ്‌ച തന്നെയായിരിക്കും ഈ ചിത്രമെന്നും സംവിധായകൻ കാർത്തിക് പറഞ്ഞു.
 
ചെന്നൈ , കോയമ്പത്തൂർ‍, ചണ്ഡീഗഢ്, നൈനിത്താള്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. ഈ വര്‍ഷം ഡിസംബറോടെ ചിത്രം തിയേറ്ററുകളിലെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡെറിക് എബ്രഹാമിന് നിറഞ്ഞ കൈയ്യടി, കോടികൾ വാരും? - പ്രേക്ഷക പ്രതികരണമിങ്ങനെ