Webdunia - Bharat's app for daily news and videos

Install App

ഒടുവിൽ ബാലയ്ക്കെതിരെ നിയമപരമായി നീങ്ങാനൊരുങ്ങി എലിസബത്ത്

മാർച്ച് 24ന് ആണ് എലിസബത്ത് അവസാനമായി വീഡിയോ ചെയ്തത്.

നിഹാരിക കെ.എസ്
ശനി, 5 ഏപ്രില്‍ 2025 (10:05 IST)
നാലാം വിവാഹവും കഴിഞ്ഞ് ഭാര്യ കോകിലയുമായി സന്തോഷ ജീവിതത്തിലാണ് നടൻ ബാല. കോളിളയുമായുള്ള വിവാഹത്തിന് പിന്നാലെയാണ്, ബാലയ്‌ക്കെതിരെ വിമർശനവും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് രംഗത്ത് വന്നത്. ക്രൂരമായ മാനസീക ശാരീരിക പീഡനത്തിന് പിന്നാലെയാണ് താൻ ആ വീട് വിട്ടതെന്ന് എലിസബത്ത് പറഞ്ഞിരുന്നു. മാർച്ച് 24ന് ആണ് എലിസബത്ത് അവസാനമായി വീഡിയോ ചെയ്തത്. 
 
പിന്നീട് എലിസബത്തിനെ സോഷ്യൽ മീഡിയയിൽ കാണാനായില്ല. ഇതോടെ ഇവർക്ക് എന്തെങ്കിലും സംഭവിച്ച് കാണുമോയെന്ന ആശങ്കയിലായിരുന്നു. എന്നാൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും താൻ സേഫാണെന്നും ഇപ്പോൾ എലിസബത്ത് പറയുന്നു. താൻ നേരിട്ട ക്രൂരതകൾക്ക് പകരം ചോദിക്കാൻ എലിസബത്ത് നിയമ വഴിയെ നീങ്ങുകയാണെന്നാണ് പുതിയ വീഡിയോയിൽ നിന്നും എലിസബത്തിന്റെ വാക്കുകളിൽ നിന്നും മനസിലാകുന്നത്. 
 
'കുറേ ദിവസമായി ഞാൻ വീഡിയോ ചെയ്യുന്നുണ്ടായിരുന്നില്ല. ഹാപ്പിയാണോ സേഫാണോയെന്ന് ചോദിച്ച് കുറേ മെസേജുകളും കമന്റുകളും വന്നിട്ടുണ്ടായിരുന്നു. ഞാൻ രണ്ട് ദിവസം വീഡിയോ ഇല്ലെങ്കിൽ അന്വേഷിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു സോറി... ചില കാരണങ്ങൾ കൊണ്ട് വീഡിയോ ഇടാൻ പറ്റിയില്ലായിരുന്നു. . നിങ്ങൾ ആ​ഗ്രഹിക്കുന്നത് പോലുള്ള സ്റ്റെപ്പുകൾ‌ ‍ഞാൻ എടുത്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. കുറെ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് എനിക്ക് ഒന്നും അധികം പറയാൻ പറ്റില്ല. എല്ലാം നല്ലതായി നടക്കുമെന്ന് വിചാരിക്കുന്നു. എല്ലാവരുടേയും പ്രാർത്ഥന വേണം', എലിസബത്ത് പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments