Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃഷയെപ്പോലൊരു സുന്ദരി എന്നെ പ്രൊപ്പോസ് ചെയ്യാൻ യു.എസിൽ നിന്ന് വന്നു, കോകിലയെ കണ്ടപ്പോൾ മുഖം വാടി: ബാല

Actor Bala about his love life

നിഹാരിക കെ.എസ്

, വ്യാഴം, 3 ഏപ്രില്‍ 2025 (10:15 IST)
അമേരിക്കയിൽ നിന്നെത്തിയ പെൺകുട്ടി തന്നെ പ്രൊപ്പോസ് ചെയ്ത കാര്യം തുറന്നുപറഞ്ഞ് നടൻ ബാല. എട്ടുവർഷം മുമ്പുനടന്ന സംഭവത്തേക്കുറിച്ച് ഇന്ത്യ​ഗ്ലിറ്റ്സ് യൂട്യൂബ് ചാനലിനോടാണ് അദ്ദേഹം തുറന്നുപറഞ്ഞത്. എന്നാൽ വീട്ടിൽ കോകിലയെ കണ്ടതോടെ അവരുടെ മുഖം മാറിയെന്നും ബാല പറഞ്ഞു. ഇന്ത്യ​ഗ്ലിറ്റ്സ് തമിഴിന് ബാല‌ നൽകിയ പുതിയ അഭിമുഖത്തിലാണ് പ്രണയം തുറന്നു പറയാനായി അമേരിക്കയിൽ നിന്ന് വന്ന പെൺകുട്ടിയെ കുറിച്ച് ബാല പറഞ്ഞത്.
 
'അമേരിക്കയിൽ നിന്നും എന്നെ പ്രപ്പോസ് ചെയ്യാൻ അതീവ സുന്ദരിയായ ഒരു പെൺകുട്ടിയെത്തിയിരുന്നു. എട്ടുവർഷം മുമ്പാണ്. അവളെ കണ്ടാൽ നടി തൃഷയെപ്പോലെ തോന്നും. എതിരെ ഇരുന്ന അവർ പിന്നെ എന്റെ അടുത്ത് വന്നിരുന്നു. അല്പനേരം കഴിഞ്ഞ് ബാല ചേട്ടാ എന്ന് വിളിച്ച് പ്രൊപ്പോസ് ചെയ്യാനായി ആരംഭിച്ചു. അപ്പോഴേക്കും ഞാൻ ചിരിച്ചുപോയി. ഈ സമയത്താണ് റൂമിൽ നിന്നും കോകില പെട്ടെന്ന് കയറി വന്നത്. ഞാൻ കോകിലയെ അമേരിക്കയിൽ നിന്നു വന്ന പെൺകുട്ടിക്ക് പരിചയപ്പെടുത്തി. 
 
ഇന്നലെ വന്നതാണോയെന്ന് കോകിലയെക്കുറിച്ച് ആ പെൺകുട്ടി ചോദിച്ചു. എന്റെ മാമന്റെ മകളാണ് കോകിലയെന്നും, കഴിഞ്ഞ ഏതാനും മാസങ്ങളായി ഞങ്ങളൊരുമിച്ചാണ് താമസമെന്നും ഞാൻ പറഞ്ഞു. അതോടെ ആ പെൺകുട്ടിയുടെ മുഖമാകെ മാറി. അതിന് ശേഷം എന്നെ ഒറ്റയ്ക്ക് വിളിച്ച് മാറ്റിനിർത്തി സംസാരിച്ചു അവൾ... എന്തെങ്കിലും ചാൻസുണ്ടോയെന്നാണ് ആ പെൺകുട്ടി ചോദിച്ചത്', ബാല പറയുന്നു. 
 
തെറ്റ് ചെയ്യണമെന്ന് ഒരു പുരുഷൻ വിചാരിച്ചാൽ അയാൾ ചെയ്തിരിക്കും. കോകില മൂന്ന് വയസ് മുതൽ തനിക്കൊപ്പം വളർന്നതാണ്. കോകിലയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ​ഗുണം നാല് പേർക്ക് നല്ലത് ചെയ്യുന്നതാണെന്നും ബാല പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഏതാണ്? ഒന്ന് പുഞ്ചിരിച്ച് ശേഷം മറുപടി നൽകി മഞ്ജു വാര്യര്‍, കൈയ്യടിച്ച് ആരാധകർ