Webdunia - Bharat's app for daily news and videos

Install App

അത് ഫഹദ് അല്ലേ ! എംപുരാനില്‍ ലാലേട്ടനൊപ്പം ആര് ?

മൂന്ന് ഭാഗങ്ങളാണ് ലൂസിഫറിനുള്ളത്. എംപുരാന്‍ രണ്ടാം ഭാഗമാണ്. എംപുരാന് ശേഷം ഒരു ഭാഗം കൂടി വരാനിരിക്കുന്നുണ്ട്

രേണുക വേണു
ശനി, 2 നവം‌ബര്‍ 2024 (09:25 IST)
2025 മാര്‍ച്ച് 27 നാണ് എംപുരാന്‍ വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മറ്റൊരു തെന്നിന്ത്യന്‍ സൂപ്പര്‍താരവും പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ നടന്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. അണിയറ പ്രവര്‍ത്തകര്‍ അതീവ രഹസ്യമായി വെച്ചിരിക്കുന്ന 'സര്‍പ്രൈസ്' താരത്തെ അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ. 
 
കേരളപ്പിറവിയോടു അനുബന്ധിച്ച് എംപുരാന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട റിലീസ് പോസ്റ്ററില്‍ ഒരാള്‍ പിന്‍തിരിഞ്ഞ് നില്‍ക്കുന്നത് കാണാം. ഈ നില്‍ക്കുന്ന ആളാണ് എംപുരാനിലെ സര്‍പ്രൈസ് താരമെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. പോസ്റ്ററിലുള്ള താരത്തിന്റെ പിന്നില്‍ ഒരു ഡ്രാഗണ്‍ ചിത്രം കാണാം. മാത്രമല്ല പോസ്റ്ററിലേക്ക് സൂക്ഷിച്ചു നോക്കിയാല്‍ മോഹന്‍ലാലിന്റെ മുഖവും കാണാന്‍ സാധിക്കും. 
 
പോസ്റ്ററില്‍ തിരിഞ്ഞു നില്‍ക്കുന്ന താരം ഫഹദ് ഫാസില്‍ ആണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചാണ് ആരാധകര്‍ ഇങ്ങനെയൊരു നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. എന്നാല്‍ എംപുരാനില്‍ ഫഹദ് അഭിനയിച്ചിട്ടില്ല. പിന്നെ ആരാണ് പോസ്റ്ററിലുള്ളത്?
 
മൂന്ന് ഭാഗങ്ങളാണ് ലൂസിഫറിനുള്ളത്. എംപുരാന്‍ രണ്ടാം ഭാഗമാണ്. എംപുരാന് ശേഷം ഒരു ഭാഗം കൂടി വരാനിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗമായ എംപുരാനില്‍ വന്‍ സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കാം. തെന്നിന്ത്യയില്‍ നിന്നുള്ള ഒരു സൂപ്പര്‍താരമാണ് പോസ്റ്ററിലുള്ളതെന്നാണ് സൂചന. തമിഴില്‍ നിന്നുള്ള നടനാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആരാണെന്ന് അറിയണമെങ്കില്‍ ചിത്രത്തിന്റെ റിലീസ് വരെ കാത്തിരിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി

നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്‍ദോഗന്‍

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്: തിമിര്‍ത്തുപെയ്യും വരും ദിവസങ്ങളില്‍

Israel vs Iran: അടിക്ക് തിരിച്ചടി ! ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

അടുത്ത ലേഖനം
Show comments