Empuraan: മോഹന്‍ലാലിന്റെ 'മാപ്പ്' വന്നത് ഗോകുലം ഗോപാലന്റെ അതൃപ്തിയെ തുടര്‍ന്ന്; പൃഥ്വിരാജും 'കണ്ണടച്ചു'
സിനിമ രാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍ തനിക്കുള്ള അതൃപ്തി ഗോകുലം ഗോപാലന്‍ പൃഥ്വിരാജിനെ അറിയിക്കുകയായിരുന്നു
Empuraan: എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന്‍ മോഹന്‍ലാല്‍ മാപ്പ് പറഞ്ഞത് നിര്‍മാതാവ് ഗോകുലം ഗോപാലന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്. വിവാദമായ ഭാഗങ്ങളില്‍ മാറ്റം വരുത്താനും മോഹന്‍ലാലോ പൃഥ്വിരാജോ വിഷയങ്ങളെ കുറിച്ച് പ്രതികരിക്കാനും ഗോകുലം ഗോപാലന്‍ ആവശ്യപ്പെട്ടിരുന്നു.
സിനിമ രാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍ തനിക്കുള്ള അതൃപ്തി ഗോകുലം ഗോപാലന്‍ പൃഥ്വിരാജിനെ അറിയിക്കുകയായിരുന്നു. വിവാദങ്ങളോടു പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് തീരുമാനിച്ചിരുന്ന പൃഥ്വിരാജ് ഗോകുലം ഗോപാലന്റെ സമ്മര്‍ദ്ദം വന്നതോടെ നിലപാട് മയപ്പെടുത്തി. തുടര്‍ന്നാണ് മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് എത്തിയത്.
ലൈക്ക പ്രൊഡക്ഷന്‍സ് പിന്‍മാറിയപ്പോഴാണ് പകരം ഗോകുലം മൂവീസ് എമ്പുരാന്റെ നിര്‍മാണത്തിലേക്ക് എത്തിയത്. പ്രതിസന്ധി സമയത്ത് ഒപ്പം നിന്ന ഗോകുലം സിനിമാസിനെ പിണക്കാന്‍ സംവിധായകന്‍ പൃഥ്വിരാജും നടന്‍ മോഹന്‍ലാലും തയ്യാറല്ല. വിവാദ ഭാഗങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഗോകുലം ഗോപാലന്‍ പൃഥ്വിരാജിനോടു ആവശ്യപ്പെട്ടതിനു പിന്നാലെ സിനിമ റീ സെന്‍സര്‍ ചെയ്യാനും തീരുമാനമായി.