Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവരൊക്കെ മിണ്ടാതിരിക്കുന്നതിന്റെ അർത്ഥമെന്ത്? മൌനം എല്ലാത്തിനുമുള്ള സമ്മതമോ?

ഫാൻസ് എന്ന് പറയുന്ന ഭ്രാന്തന്മാർ- ഈ വീഡിയോ പറയും എല്ലാം

ഇവരൊക്കെ മിണ്ടാതിരിക്കുന്നതിന്റെ അർത്ഥമെന്ത്? മൌനം എല്ലാത്തിനുമുള്ള സമ്മതമോ?
, ശനി, 5 മെയ് 2018 (08:56 IST)
സിനിമാമേഖലയ്യുടെ കരുത്തും ശാപവും ഫാൻസ് ആണെന്ന് പറഞ്ഞാൽ അതിശോയക്തിയാകില്ല. ബിഗ്‌സ്‌ക്രീനില്‍ കാണുന്ന താരങ്ങളുടെ കഥാപാത്രങ്ങളോടുള്ള ആരാധന മൂത്തവർ അവരുടെ പേരിൽ ചെയ്യുന്ന കാര്യങ്ങൾ പലതവണയായി വാർത്തയായതാണ്. 
 
താരങ്ങളുടെ കട്ടൌട്ടിൽ അഭിഷേകം നടത്തുന്നതിനിടെ മരിച്ചവരുടെ എണ്ണം ഒന്നും രണ്ടുമൊന്നുമല്ല. 
സിനിമാതാരങ്ങളോടുള്ള ഇവരുടെ ആരാധന പലപ്പോഴും അതിരു കടക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ചെന്നൈയിലെ ഒരു തീയേറ്ററില്‍ വിചിത്രവും ഭീതിജനകവുമായ ഒരു സംഭവമാണ് വെള്ളിയാഴ്ച്ച നടന്നത്. 
 
അല്ലു അര്‍ജ്ജുന്‍ നായകനായ തെലുഗു ചിത്രം നാ പേരു സൂര്യ എന്ന സിനിമ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. അല്ലുവിന്റെ ആരാധകരായ ഒരു കൂട്ടം യുവാക്കള്‍ വിരല്‍ മുറിച്ച് കട്ടൗട്ടില്‍ ചോര ഒഴുക്കിയാണ് സിനിമയുടെ റിലീസ് ആഘോഷിച്ചത്. രക്താഭിഷേകത്തിനു ശേഷം ‘ജയ് ബണ്ണി.. ജയ് ജയ് ബണ്ണി’ എന്ന മുദ്രാവാക്യം വിളിച്ച് യുവാക്കള്‍ തിയേറ്ററിന് മുന്നില്‍ ആര്‍പ്പുവിളിച്ചു.
 
ഫാന്‍സ് അസോസിയേഷന്‍ മുഖേന യുവാക്കളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ താരങ്ങള്‍ മുന്‍ കൈ എടുക്കാത്തതും വളരെ ദൗര്‍ഭാഗ്യകരമാണ്. ഇത്തരം പ്രവ്രത്തികളിൽ നിന്നും ഫാൻസിനെ പിന്തിരിപ്പിക്കേണ്ടത് താരങ്ങളുടെ കടമയാണ്. 
 
മമ്മൂട്ടി, മോഹൻലാൽ, രജനികാന്ത്, വിജയ്, സൂര്യ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങൾ റിലീസ് ആകുമ്പോൾ ഫാൻസ് അത് ആഘോഷിക്കാൻ പാലഭിഷേകവും ചെണ്ടമേളവും എല്ലാം സംഘടിപ്പിക്കാറുണ്ട്. എന്നാൽ, ജീവൻ പണയപ്പെടുത്തിയുള്ള ആഘോഷങ്ങൾ വേണ്ടെന്ന് പറയാൻ താരങ്ങൾ ബാധ്യസ്ഥരാണെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. 
(വീഡിയോക്ക് കടപ്പാട്: ബിഹൈൻ‌വുഡ്സ്)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനികാന്തിന്റെ 40 ദിവസത്തിന് 65 കോടി! ഒരുങ്ങുന്നത് മെഗാചിത്രം