Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇടയിൽ കുറച്ച് കഞ്ചാവ് ഇട്ടിട്ടുണ്ട്': നെൽകൃഷി മാത്രമേ ഉള്ളോ എന്ന് ചോദിച്ചവരോട് ധ്യാനിന്റെ വക കൗണ്ടർ

കണ്ടനാട് പുന്നച്ചാലിലെ പാടശേഖരത്തിലാണ് ധ്യാൻ നെൽകൃഷി ആരംഭിച്ചിരിക്കുന്നത്.

Dhyan Sreenivasan

നിഹാരിക കെ.എസ്

, ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (16:35 IST)
സംവിധാനം, തിരക്കഥ, അഭിനയം എന്നീ മേഖലകളിലെല്ലാം തന്റെ മികവ് തെളിയിച്ചയാളാണ് ധ്യാൻ ശ്രീനിവാസൻ. ഇനി കൃഷിയിൽ ഒരുകൈ നോക്കാനാണ് നടന്റെ ശ്രമം. പിതാവ് ശ്രീനിവാസന്റെ പാത പിന്തുടർന്ന് നെൽകൃഷിയിലാണ് ധ്യാനിന്റെ പരീക്ഷണം. കണ്ടനാട് പുന്നച്ചാലിലെ പാടശേഖരത്തിലാണ് ധ്യാൻ നെൽകൃഷി ആരംഭിച്ചിരിക്കുന്നത്. 
 
ധ്യാനിന്റെ നേതൃത്വത്തിൽലാണ് ഇക്കൊല്ലം നെൽകൃഷിക്ക് വിത്ത് വിതയ്ക്കുന്നത്. ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ഏറെ വർഷങ്ങളായി ഇവിടെ നെൽകൃഷി ചെയ്തുവന്നത്. ഇന്ന് ധ്യാൻ പാടത്ത് വിത്തെറിഞ്ഞു. ഇപ്പോഴിതാ ഓൺലൈൻ ചാനലുകളോട് സംസാരിക്കുന്നതിനിടെ നടൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
 
 'ഇടയിൽ കുറച്ച് കഞ്ചാവ് ഇട്ടിട്ടുണ്ട്. നെല്ല് മാത്രമേ ഇടുന്നുള്ളൂ എന്ന് പറയുമ്പോൾ പിന്നെ വേറെ ചോദ്യം ഉണ്ടോ' എന്നാണ് ധ്യാൻ പറയുന്നത്. ഇതൊക്കെ തെറ്റല്ലേ എന്ന് ചോദിക്കുമ്പോൾ തെറ്റാണെന്നും നടൻ പറയുന്നുണ്ട്.
 
80 ഏക്കറിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. ശ്രീനിവാസൻ രണ്ട് ഏക്കറിൽ തുടങ്ങിയ കൃഷിയാണ് 80 ഏക്കറിലേക്ക് വികസിച്ചത്. തരിശായ കിടന്ന പാടങ്ങൾ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പാടശേഖര സമിതി പുനർജീവിപ്പിക്കുകയായിരുന്നു. ധ്യാൻ ശ്രീനിവാസൻ,നാട്ടുകാരായ മനു ഫിലിപ്പ് തുകലൻ, സാജു കുര്യൻ വൈശ്യംപറമ്പിൽ എന്നിവർ ചേർന്നാണ് പാടം പാട്ടത്തിനെടുത്ത് കൃഷി ഇറക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിലർക്ക് സന്തോഷമാകും, നടൻ കിച്ചുവുമായുള്ള വിവാഹബന്ധം വേർപിരിയുകയാണെന്ന് നടി റോഷ്ണ ആൻ റോയ്