അഡാറ് ലവ് ഒമർ ലുലുവിന്റെ ബാഹുബലി!

ബുധന്‍, 20 ഫെബ്രുവരി 2019 (08:39 IST)
തന്നെ സംബന്ധിച്ചിടത്തോളം തന്റെ ബാഹുബലിയാണ് ഒരു അഡാര്‍ ലവ് എന്ന് സംവിധായകന്‍ ഒമര്‍ ലുലു. ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റുന്നതിനെ കുറിച്ച് അറിയിക്കാന്‍ ഫെയ്‌സ്ബുക്ക് ലൈവിലെത്തി സംസാരിക്കുമ്പോഴാണ് ഒമര്‍ ഇതു പറഞ്ഞത്. 
 
പ്രണയദിന സ്പെഷ്യലായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ, പ്രേക്ഷകരിൽ ഭൂരിഭാഗം ആളുകൾക്കും ചിത്രത്തിന്റെ ക്ലൈമാക്സ് ഇഷ്ടമായില്ല. അതുകൊണ്ടാണ് ക്ലൈമാക്‌സ് മാറ്റാന്‍ തീരുമാനിച്ചതെന്നും നാളെ മുതല്‍ ചിത്രം ഹാപ്പി എന്‍ഡിങ് ആയിരിക്കുമെന്നും ഒമര്‍ വീഡിയോയില്‍ പറഞ്ഞു.
 
‘ഒറ്റദിവസം കൊണ്ടാണ് ക്ലൈമാക്‌സ് ചിത്രീകരിച്ചിരിക്കുന്നത്. ഉറങ്ങാതെ വളരെ കഷ്ടപ്പെട്ടാണ് ഈ രംഗം പൂര്‍ത്തിയാക്കിയത്. എന്നെ സംബന്ധിച്ചടത്തോളം ‘എന്റെ ബാഹുബലി’യായിരുന്നു ഈ സിനിമ. എനിക്ക് ഇത്രയൊക്കെയേ ചെയ്യാന്‍ അറിയൂ. പലരും ചിത്രത്തെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നു. പ്രിയയോടുള്ള ഇഷ്ടക്കേടുകൊണ്ട് ചിത്രത്തെ വെറുക്കരുത്. ഇവരൊക്കെ ചെറിയ കുട്ടികളല്ലേ? പ്രിയ മാത്രമല്ല വേറെ എത്രയോ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. അവരെല്ലാം പുതുമുഖങ്ങളാണ്. പോരായ്മകളെ നിങ്ങള്‍ ക്ഷമിക്കുക.’ ഒമര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മലയാളത്തിലെ മാസ്റ്റർപീസ്, എന്ത് സന്ദേശമാണ് ആ സിനിമ നൽകുന്നത്?- ശ്യാം പുഷ്കരൻ ചോദിക്കുന്നു