ധീര ജവാന്‍ വസന്തകുമാറിന്റെ വസതിയിൽ മമ്മൂട്ടി

ചൊവ്വ, 19 ഫെബ്രുവരി 2019 (15:50 IST)
ജമ്മു കശ്മീരിലെ പുൽ‌വാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീര ജവാൻ വസന്തകുമാറിന്റെ കുടുംബത്തെ സന്ദർശിച്ച് മമ്മൂട്ടി. ഉച്ചയോടെയാണ് മമ്മൂട്ടി വസന്തകുമാറിന്റെ ലക്കിടിയിലെ വസതിയിൽ എത്തിയത്. വസന്തകുമാറിന്റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ച മമ്മൂട്ടി ഏറെനേരം ഇവർക്കൊപ്പം ചിലവഴിക്കുകയും ചെയ്തു. 
 
പിന്നീട് വസന്തകുമാറിന്റെ ശവകുടീരത്തിൽ എത്തി മമ്മൂട്ടി ആദരവർപ്പിച്ചു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കുടുംബ ശ്മ്ശാനത്തിലാണ് വസന്തകുമാർ അന്ത്യവിശ്രമം കൊള്ളുന്നത്. സഹപ്രവർത്തകർക്കൊപ്പം നടന്നാണ് മമ്മൂട്ടി ഇവിടെയെത്തിയത്. മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു മമ്മൂട്ടിയുടെ സന്ദർശനം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രതികളെ പിടികുടിയില്ലെങ്കിൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ല, ഏതറ്റം വരേയും പോകും: താക്കീതുമായി കെ മുരളീധരന്‍