മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മധുരരാജ ഷൂട്ടിംഗ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഗുണ്ടകളുടെ ഗുണ്ടയായി 2010ൽ രാജ വന്നിറങ്ങിയപ്പോൾ അനിയൻ സൂര്യയായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. രാജയെ രണ്ടാമതും സ്ക്രീനിൽ എത്തിക്കാൻ ആലോചിച്ച വൈശാഖിന്റെ മനസിൽ പക്ഷേ രണ്ടാം വരവിൽ പൃഥ്വിരാജ് ഉണ്ടായിരുന്നില്ല. പകരം, ജയ് ആയിരുന്നു.
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നെല്‍സണ്‍ ഐപ്പാണ് നിര്‍മിക്കുന്നത്. 30 കോടി രൂപക്കടുത്താണ് ചിത്രത്തിന്റെ ബജറ്റ്. ചിത്രം വിഷു റിലീസ് ആണെന്നാണ് സൂചന.
മമ്മൂട്ടിയുടെ രാജയെ സംരക്ഷിച്ച് വലുതാക്കിയ മണിയണ്ണന്‍ എന്ന കഥാപാത്രത്തിന്റെ മകനാണ് ജയ് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും മമ്മൂട്ടിയുടെ സഹോദര വേഷമാണ് തനിക്കെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജയ് പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ 12ന് വിഷു റിലീസായി എത്തുകയാണ് ചിത്രം.