പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന എന്ന പ്രത്യേകതയുമായിട്ടാണ് മോഹൻലാലിന്റെ ലൂസിഫർ റിലീസിനൊരുങ്ങുന്നത്. മഞ്ജു വാര്യരാണ് നായിക. മാര്‍ച്ച് 28നാണ് സിനിമയെത്തുന്നത്. വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.
റിലീസിന് മുന്നോടിയായുള്ള പ്രമോഷന്‍ പരിപാടികള്‍ തകൃതിയായി നടക്കുകയാണ്. പശ്ചാത്തലത്തില്‍ രാഷ്ട്രീയം കടന്നുവരുന്നുണ്ടെങ്കിലും ഇതൊരിക്കലുമൊരു രാഷ്ട്രീയ സിനിമയെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഫാൻസുകാർ തന്നെയാണ് ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത്. ചില സമയങ്ങളിൽ ഈ ഫാൻസ് തന്നെ താരങ്ങൾക്ക് പാരയാകാറുണ്ട്.
കസബയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ച പാർവതിയെ മമ്മൂട്ടി ഫാൻസ് പൊങ്കാലയിട്ടതും ചെറുപ്പം മുതൽക്കേ ഉള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ ‘ലാൽ അങ്കിൾ’ എന്ന് വിളിച്ചതിന് വിനീത് ശ്രീനിവാസനെ മോഹൻലാൽ ഫാൻസ് പൊങ്കാലയിട്ടതും അടുത്ത കാലത്താണ്. ഈ സാഹചര്യത്തിൽ മമ്മൂട്ടി, മോഹൻലാൽ ഫാൻസിനെതിരെ ബി ഉണ്ണിക്കൃഷ്ണന്‍ രംഗത്ത് വന്നിരുന്നു.
വില്ലന്‍ സിനിമ ഇറങ്ങിയ സമയത്ത് മമ്മൂട്ടിയും മോഹന്‍ലാലും ഫാന്‍സുകാരെ നിലയ്ക്ക് നിര്‍ത്തണമെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അത് നമ്മള്‍ വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലെന്നും തനിക്ക് മറ്റൊരാളുടെ തയലില്‍ കയറി ചിന്തിക്കാന്‍ സാധിക്കില്ലെന്നും മോഹൻലാൽ പറയുന്നു. തന്നെ ഇഷ്ടപ്പെടണമെന്നോ ഇഷ്ടപ്പെടരുതെന്നോ പറയാനും പറ്റില്ല. സിനിമകള്‍ക്ക് ഒരു ജാതകമുണ്ട്.- മോഹൻലാൽ വ്യക്തമാക്കി.