Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞങ്ങളുടെ റാം, ദുൽഖറിന് പിറന്നാൾ ആശംസകളുമായി 'സീതാരാമം' ടീം

Happy Birthday Dulquer Salmaan | Sita Ramam | Dulquer Salmaan | Vyjayanthi Movies | Swapna Cinema

Anoop k.r

, വ്യാഴം, 28 ജൂലൈ 2022 (12:16 IST)
ദുൽഖർ സൽമാൻ ആരാധകർ കാത്തിരിക്കുകയാണ് ഹനു രാഘവപുടിയുടെ 'സീതാരാമം' റിലീസിനായി.യുദ്ധവും പ്രണയവും പറയുന്ന സിനിമയ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ദുൽഖറിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തിറക്കി.
 
രശ്മിക മന്ദാന, മൃണാൾ താക്കൂർ എന്നിവരാണ് ചിത്രത്തിലെ നായികമാർ. അഫ്രീൻ എന്ന കഥാപാത്രമായാണ് രശ്മിക രംഗത്തെത്തുന്നത്. യുദ്ധ പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയിൽ പട്ടാളക്കാരനായി ദുൽഖർ വേഷമിടുന്നു.
 
അശ്വിൻദത്ത് നിർമ്മിക്കുന്ന ചിത്രത്തിൽ സുമന്ത്, ഗൗതംമേനോൻ, പ്രകാശ് രാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി റിലീസ് ഉണ്ട്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

19(1)(a) |റിലീസിന് ഇനി ഒരു നാൾ കൂടി, വിജയ് സേതുപതിയും നിത്യ മേനോനും മലയാളത്തിലേക്ക്